Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ആദ്യമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി; മോഹൻലാലിന്റെ ക്യാമ്പിലാണ് ഇപ്പോൾ ദിലീപ്

02 FEBRUARY 2018 09:08 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ആദ്യമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. കൊച്ചിയിൽ നടന്ന തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലാണ് ചുവന്ന ഷർട്ടും നീല ജീൻസും ധരിച്ചെത്തിയ ദിലീപ് ശ്രദ്ധാകേന്ദ്രമായത്.

ദിലീപാണ് ഫിയോക്കിന്റെ സ്ഥാപകൻ. ജയിലിലാകുന്നതിന് മുമ്പാണ് ദിലീപ് സംഘടനയുണ്ടാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ലിബർട്ടി ബഷീറും സംഘവും തീയേറ്ററുകൾ അടച്ചിട്ട സമയത്താണ് അവരുടെ കുത്തക പൊളിക്കാൻ ദിലീപ് സംഘടനയുണ്ടാക്കിയത്. സംഭവം സിനിമാലോകം ഹർഷാരവത്തോടെ സ്വീകരിച്ചു. സിനിമയിൽ അതു വരെ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് സിനിമാലോകം ആശ്വസിച്ചു. അപ്പോഴാണ് നടീ ആക്രമണ കേസിൽ ദിലീപ് അകത്തായത്.

ഫിയോക്കിന്റെ ആദ്യ ജനറൽ ബോഡി യോഗമാണ് കൊച്ചിയിൽ നടന്നത്. ഫിയോക്കിന്റെ ആദ്യ പ്രസിഡന്റായിരുന്നു ദിലീപ്. കേസിൽ പെട്ടതിനെ തുടർന്നാണ് ദിലീപിനെ മാറ്റിയത്. തുടർന്ന് ആന്റണി പെരുമ്പാവൂർ പ്രസിഡന്റായി. ദിലീപ് ജയിൽ മോചിതനായതോടെ ആന്റണി മാറി കൊടുത്തെങ്കിലും ദിലീപ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ല. ആദ്യ ജനറൽ ബോഡി യോഗം ദിലീപിന്റെ സൗകര്യം കണക്കിലെടുത്താണ് തീരുമാനിച്ചത്. ദിലീപ് ക്യത്യസമയത്ത് തന്നെ എത്തി. യോഗത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്തു.

പ്രണവ് മോഹൻലാലിന്റെ പ്രഥമ ചിത്രത്തിന്റെ വൻ വിജയം ആഘോഷിക്കാനും യോഗം ' തീരുമാനിച്ചിരുന്നു. ഇത് ദിലീപിന്റെ നിർദ്ദേശമായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ആന്റണിയുടെ ചിത്രം സൂപ്പർ ഹിറ്റായതിനു പുറമേ തന്റെ പ്രിയപ്പെട്ട ലാലേട്ടന്റെ മകൻ സൂപ്പർ ഹിറ്റായതിലുള്ള സന്തോഷം ദിലീപ് പരസ്യമായി പ്രകടിപ്പിച്ചു. ചിത്രം റിലീസായ ദിവസം പ്രണവിനെക്കാൾ ടെൻഷൻ തനിക്കായിരുന്നു എന്നും ദിലീപ് പറഞ്ഞു.

ആദി എന്ന് എഴുതിയ കേക്ക് മുറിക്കാൻ ദിലീപിനോട് ആവശ്യപ്പെട്ടത് ആന്റണിയാണ്. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പ്രസന്നമായ മുഖത്തോടെയാണ് ദിലീപ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ആരും കേസിനെ കുറിച്ച് ദിലീപിനോട് ചോദിച്ചില്ല. എന്നാൽ ചിലരെങ്കിലും ഉടൻ സിനിമയിൽ സജീവമാകുമെന്ന് ദിലീപിനോട് പറയുന്നുണ്ടായിരുന്നു.

മമ്മൂട്ടിയുടെ വിശ്വസ്തനായിരുന്നു ദിലീപ്. എന്നാൽ കേസിനിടയിൽ മമ്മൂട്ടിയുമായി തെറ്റി. ദിലീപ് മോഹൻ ലാലുമായി അടുത്തു . പ്രണവിന്റെ ചിത്രം ആഘോഷിച്ചത് ദിലീപ് മനപൂർവമായാണ്. ആന്റണി പെരുമ്പാവൂരിന്റെ വായിൽ കേക്ക് നൽകിയാണ് ദിലീപ് ആദിയുടെ വിജയം ആഘോഷിച്ചത്. ദിലീപ് പതിയെ പതിയെ സിനിമയിൽ സജീവമാവുകയാണ്. രാമലീലയിലെ നായകനെ പോലെ.എന്നാൽ സിനിമ ഇപ്പോഴും ദിലീപിനൊപ്പമാണെന്നാണ് കൊച്ചി സംഭവം തെളിയിക്കുന്നത്. മോഹൻലാലിന്റെ ക്യാമ്പിലാണ് ഇപ്പോൾ ദിലീപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (17 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (37 minutes ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (49 minutes ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (1 hour ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (2 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (2 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (2 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (8 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (8 hours ago)

Malayali Vartha Recommends