Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല! പ്രണയത്തകർച്ചയെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് വെളിപ്പെടുത്തുന്നു...

21 FEBRUARY 2018 01:59 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷ് ചെയ്ത് ഒരാള്‍ക്ക് താരമാകാന്‍ കഴിയുമോ? ഒരൊറ്റ പോസ്റ്റില്‍ വൈറലായി മാറിയ ഒട്ടനവധി പേരുണ്ടെങ്കിലും ഡബ്‌സ്മാഷുമായി ആരാധകരെ സൃഷ്ടിച്ച ഒരു കലാകാരിയുണ്ട്. അതും മലയാള സിനിമയില്‍ മൂന്നു തലമുറകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നെത്തിയ സുന്ദരി സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെയും മരിച്ചുപോയ നടൻ രാജാറാമിന്റെയും മകള്‍. ന്യൂജെന്‍ മുത്തശ്ശിയും കലാകാരിയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകള്‍. ഗംഭീര പ്രകടനത്തിലൂടെ ഏവരെയും രസിപ്പിക്കുന്ന സൗഭാഗ്യ, തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും. അദ്ദേഹം നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് വേണ്ട, വാട്‌സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗേള്‍സ് ഓണ്‍ലി സ്‌കൂളില്‍ പഠിച്ചതുകൊണ്ട് ആണുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. എന്റെ വിചാരം എല്ലാ ആണുങ്ങളും അവര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്നാണ്. അയാള്‍ക്ക് വേണ്ടി എല്ലാം ഞാന്‍ ഉപേക്ഷിച്ചു.

എന്റെ അച്ഛനും അമ്മയുടേയും കൂടെ പുറത്ത് പോകാന്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ട സ്ഥിതിയായി. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു. നിനക്ക് ഇതുപോലെ സ്വഭവമുള്ളയാള്‍ പറ്റില്ല, വേണ്ട എന്നൊക്കെ അവര്‍ പറഞ്ഞു. എന്റെ അച്ഛന്‍ പുള്ളിക്കാരനെ വിളിച്ചു ചോദിച്ചു ‘നിനക്ക് ഇവളെ തന്നെ വേണോ, ഞങ്ങള്‍ രാജകുമാരിയെ പോലെയാണ് നോക്കുന്നത് എന്നൊക്കെ. അപ്പോള്‍ അയാള്‍ എന്നെ തന്നെ വേണമെന്ന് പറഞ്ഞു.

പിന്നീട് ബന്ധം മുന്നോട്ട് പോകുന്തോറും വഷളായി. എന്നെ മൊത്തത്തില്‍ താഴ്ത്താന്‍ തുടങ്ങി. നിനക്ക് സൗന്ദര്യമില്ല, തടിച്ചിയാണ്, അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാനാകെ ഡിപ്രഷനിലായി. ഞാനാകെ പെട്ടുപോയി. ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. എനിക്ക് സഹിക്കാനായില്ല. ഇതൊന്നും അമ്മയോടും അച്ഛനോടും പറഞ്ഞില്ല.

ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അപ്പോഴാണ് അദ്ദേഹം തന്നെ ഒഴിവാകാനുള്ള കാരണങ്ങള്‍ കണ്ടെത്തിയത്. ജോലിയൊക്കെ ആയപ്പോള്‍ സ്ത്രീധനം മറ്റുംപറഞ്ഞ് ഒഴിവായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends