Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്... ഇലിയാനയുടെ രൂക്ഷ വിമര്‍ശനം

21 FEBRUARY 2018 10:41 PM IST
മലയാളി വാര്‍ത്ത

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, വളരെ ആകര്‍ഷകമാണ്, അത് കാണാന്‍ മാത്രമല്ല സ്‌ത്രൈണതയുടെ പൂര്‍ണ്ണതയാണെന്നും പറയാറുണ്ട്. തെന്നിന്ത്യന്‍ സിനിമക്ക് നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്ന് നായിക ഇലിയാന ഡിക്രൂസ്. തന്റെ ആദ്യ ചിത്രം മുതല്‍ ഈ രീതിയില്‍ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍ അധികമാകുമ്പോള്‍ അസഹ്യമാവാറുണ്ടെന്നും താരം പറയുന്നു.

'തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ആദ്യ സിനിമയിലെ ആദ്യ ഷോട്ടില്‍ എന്റെ വയറില്‍ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. അതും സ്ലോ മോഷനില്‍. എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അത് കാണാന്‍ മനോഹരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അത്ഭുതപ്പെട്ടുപോയി.

പക്ഷെ എങ്ങനെ എന്തുകൊണ്ട് എന്ന് ഒരു രൂപവുമുണ്ടായില്ല. എന്നാല്‍ ഓരോ തവണയും അതാവര്‍ത്തിക്കുമ്പോള്‍ എന്നോട് പറയാറുണ്ടായിരുന്നു.നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, വളരെ ആകര്‍ഷകമാണ്, അത് കാണാന്‍ മാത്രമല്ല സ്‌ത്രൈണതയുടെ പൂര്‍ണ്ണതയാണെന്നും പറയാറുണ്ട്. പക്ഷെ എനിക്ക് സത്യത്തില്‍ മനസിലായില്ല എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. ഇലിയാന പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യമായി അവര്‍ അതിനെ കാണുമ്പോള്‍ എനിക്കത് വെറും രംഗങ്ങള്‍ മാത്രമായിരുന്നു. എങ്ങനെയെങ്കിലും ആ രംഗങ്ങള്‍ എടുത്ത് തീര്‍ക്കണമെന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. എന്റെ അരക്കെട്ടിനെ മാത്രം ചുറ്റിപ്പറ്റി നിരവധി രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരുപാടാകുമ്പോള്‍ അസഹ്യമാകാറുണ്ട്. ഞാന്‍ അതില്‍ അത്ര കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെങ്കില്‍ പോലും എങ്ങനെയൊക്കെയോ അതെല്ലാം ചെയ്ത് തീര്‍ത്തു.

ഇന്നും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും ഇങ്ങനെയൊക്കെ തന്നയാണ് ഇവിടുത്തെ കാര്യങ്ങള്‍. എനിക്കെന്നും ഇന്നും മനസിലാകാത്ത കാര്യമാണ് അരക്കെട്ടിലാണ് സൗന്ദര്യമുള്ളതെന്ന വാദം. സിനിമയില്‍ വരുമ്പോള്‍ 18 വയസ്സ് മാത്രമെ എനിക്ക് പ്രായമുണ്ടായിരുന്നുള്ളു. പണം ആയിരുന്നു മുഖ്യമായി കണ്ടിരുന്നത്. തെന്നിന്ത്യയിലെ മികച്ച സംവിധായകര്‍ക്കും നടന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ലഭിച്ചിരുന്നു.

വരുന്ന ഓഫറെല്ലാം ഞാന്‍ സ്വീകരിച്ചത് പണത്തിന് വേണ്ടി തന്നെയായിരുന്നു. സൗത്തിലെ എന്റെ ഏഴാമത്തെ ചിത്രമായപ്പോഴാണ് ഇത് അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്. അതിനാല്‍ ബോളിവുഡില്‍ എത്തുന്നതിന് മുന്‍പേ എന്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്നതില്‍ എനിക്കൊരു തീരുമാനമുണ്ടായായിരുന്നു.

 

എന്നാല്‍ ബോളിവുഡില്‍ ഇത്തരം കാര്യങ്ങള്‍ വളരെ കുറവാണ്. എന്താണ് ഞാന്‍ ഇവിടെ ചെയ്യേണ്ടത് എന്നും ചെയ്യരുതാത്തത് എന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് വല്ലാത്തൊരു മാറ്റം തന്നെയാണ്. സൗത്തിലേയും ബോളിവുഡിലെയും എന്റെ കരിയര്‍ ഗ്രാഫില്‍ ആ വ്യത്യാസം കാണാന്‍ സാധിക്കുമെന്നും ഇലിയാന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends