വെയിലില്‍ ക്ഷീണിതനായി വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ട് പപ്പടക്കെട്ടുമായി സൈക്കിളിൽ പോകുന്ന ഈ താരത്തെ തിരിച്ചറിയാതെ ആരാധകർ... ഇതുവരെ കാണാത്ത മേക്കോവറിൽ ആരാധകരെ അമ്പരിപ്പിച്ച് സൂപ്പർ ഹീറോ...

ഇതുവരെ കാണാത്ത മേക്കോവറിൽ ആരാധകരെ അമ്പരിപ്പിച്ച് ഋത്വിക് റോഷന്‍. മുഷിഞ്ഞ വസ്ത്രം, ചെമ്പിച്ച മുടി, പപ്പടക്കെട്ടുമായി ഒരു സൈക്കിള്‍. ക്ഷീണിതനായ ഈ യുവാവിനെ ആരാധകര്‍ തിരിച്ചറിഞ്ഞില്ല. ജയ്പൂരിലെ തിരക്കുള്ള റോഡിലാണ് ഋത്വിക് പപ്പടം വില്‍പ്പനക്കാരനായെത്തിയത്.
അവിശ്വസനീയമായ മേക്ക് ഓവറാണ് സൂപ്പര്‍ 30 എന്ന ചിത്രത്തിന് വേണ്ടി ഋതിക്ക് റോഷന്‍ കൈവരിച്ചിരിക്കുന്നത്. വെയിലില്‍ ക്ഷീണിതനായി വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഋത്വിക്. താരത്തിന്റെ വേഷപ്പകര്‍ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ബിഹാറില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30 എന്ന സിനിമ പറയുന്നത്.
താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. എല്ലാവവര്‍ഷവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള എഞ്ചിനയറാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍.
15 വര്‍ഷത്തിനിടെ 450 വിദ്യാര്‍ത്ഥികളെയാണ് ആനന്ദ് കുമാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്കയച്ചത്. വികാസ് ബെഹല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഋതിക്ക് റോഷനെ കൂടാകെ മുഹമ്മദ് സീഷന്‍ അയ്യൂബ്, റിത്‌വിക്ക് സാഹോര്‍, പങ്കജ് ത്രിപാഠി എന്നിവര്‍ അണിനിരക്കുന്നു.



https://www.facebook.com/Malayalivartha


























