Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....


ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം


അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..

മോഹൻലാൽ കാരണം മുടങ്ങുമായിരുന്ന തന്റെ കല്യാണത്തെ കുറിച്ച് തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

22 FEBRUARY 2018 03:21 PM IST
മലയാളി വാര്‍ത്ത

സിനിമയും ജീവിതവും സംബന്ധിച്ച് ഒന്നാണ്. എല്ലാ താരങ്ങൾക്കും പറയാനുണ്ടാകും രസകരമായ സിനിമ ജീവിത കഥകൾ. മോഹൻലാൽ കാരണം മുടങ്ങുമായിരുന്ന തന്റെ കല്യാണത്തെ കുറിച്ച് രസകരമായി പറയുകയാണ് മണിയൻപിള്ള രാജു.

ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ ആ കുട്ടി നോക്കിയിട്ട് ഓടി പോവുകയാണ് ചെയ്തത്. ഞാന്‍ മണിയോട് ചോദിച്ചു. അത് ഇളയച്ചനും ഇളയമ്മക്കും ഉള്ള ഒരേ ഒരു മകള്‍ ഇന്ദിരയാണെന്നും മണി പറഞ്ഞു.

ഉടനെ തന്നെ ആ പെണ്‍കുട്ടിയെ തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മണിയോട് ഞാന്‍ പറഞ്ഞു. പക്ഷെ സിനിമാക്കാരന്‍ ആയതുകൊണ്ട് അതിനൊരു ചാന്‍സും ഇല്ലായിരുന്നു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാന്‍ അവര്‍ക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിര്‍ബന്ധിച്ച് അവര്‍ അതിന് തയ്യാറായി.

അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാന്‍ഡ് തിയേറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി. ജോണ്‍ പോളിന്റെ സ്‌ക്രിപ്റ്റില്‍ സേതുമാധവന്‍ സര്‍ സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തില്‍ ഞാനും മോഹന്‍ലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ വരുകയും ആ കുട്ടിയുടെ വാ ഞാന്‍ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയ്യുന്ന സീനുണ്ട്.

ആ സിനിമയില്‍ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സര്‍ ജഡ്ജ് ആണ്. അവസാനം മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയ്യുന്നു. അവര്‍ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛന്‍ പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’? മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. അങ്ങനെ എല്ലാം കൈയീന്നു പോയി. ഒടുവില്‍ അവരുടെ ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ച് ഒരുവിധം കല്യാണം നടത്തി. ഇപ്പോള്‍ അവരെല്ലാം പറയും, ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (5 minutes ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (10 minutes ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (24 minutes ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (5 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (5 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (5 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (5 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (6 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (6 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (6 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (6 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (7 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (10 hours ago)

Malayali Vartha Recommends