Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

ആ നിബന്ധനകൾ മുന്നോട്ടുവച്ച പ്രണവിന്റെ മനസ്സിൽ എന്തായിരുന്നു..?

24 FEBRUARY 2018 08:54 AM IST
മലയാളി വാര്‍ത്ത

പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴും സിനിമ വിജയകരമായി മുന്നേറുകയാണ്. ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍ പ്രണവ് ചില നിബന്ധനകള്‍ വെച്ചിരുന്നു.

ആദിക്ക് ശേഷം അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഒരു നിബന്ധന. മറ്റൊന്ന്, സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു അത്. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രണവ് ഹിമാലയന്‍ യാത്രക്കായി പോയി. യാത്രക്കിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രണവിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. കുടുംബസുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയുമോ എന്ന് പ്രണവ് തന്നോട് ചോദിച്ചിരുന്നതായും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘സിനിമ ചെയ്യുകയെന്നതായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ അപ്പുവിന്റെ ആ നിബന്ധന ഞങ്ങള്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് അപ്പുവിനെ വിളിച്ചില്ല’, ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെ കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. ആദിയുടെ റിലീസിങ് സമയത്ത് എല്ലാവരും ഭയങ്കര ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറഞ്ഞു.

ആദിയുടെ റിലീസിന് മുമ്പ് തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഒരു നിബന്ധന പ്രണവ് നേരത്തെ വെച്ചിരുന്നു. ആദി റിലീസ് ആയിട്ടും അതിന്റെ ഒരു പ്രൊമോഷന്‍ പരിപാടികള്‍ക്കും പ്രണവ് നിന്നുകൊടുത്തിട്ടില്ല. പ്രണവിന്റെ കംഫര്‍ട്ട് നോക്കിയാണ് ജീത്തു ജോസഫ് ചിത്രം തന്നെ തെരഞ്ഞെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (29 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (38 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (49 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends