Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറിന് വിട

25 FEBRUARY 2018 08:20 AM IST
മലയാളി വാര്‍ത്ത

അഭിനയ മികവും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരേയുള്ളു. അതില്‍ എന്നും ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. കഴിഞ്ഞ വര്‍ഷം 54ആം പിറന്നാള്‍ ആഘോഷിക്കുന്‌പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.


1976ല്‍ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആകെ ഇതുവരെ 200 മുതല്‍ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുമ്പോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക.

1963 ആഗസറ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം.

നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സാവിത്രി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവത്തിലൂടെയാണ് ശ്രീദേവി മലയാള സിനിമയില്‍ ചുവടുവച്ചത്. 1970ല്‍നന്ന നിര്‍ദോഷിയിലൂടെ തെലുങ്കിലും 1974ല്‍ 'ഭക്ത കുമ്പര'യിലൂടെ കന്നഡയിലും 1975ല്‍ ജൂലിഎന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 1976ല്‍ കെ. ബാലചന്ദറിന്റെ മൂണ്‍ട്രു മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. തുടര്‍ന്നു വന്ന പതിനാറു വയതിനിലെ മൂന്‍ട്രാം പിറൈ തുടങ്ങിയവ ശ്രീദേവിയെ മുന്‍നിര നായികാ പദവിയിലേക്ക് ഉയര്‍ത്തി. കമലഹാസന്‍ ശ്രീദേവി ജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. സമാനമായി മലയാളത്തിലും തെലുങ്കിലും ശ്രീദേവി അഭിനയിച്ചിരുന്നു

തെന്നിന്ത്യയില്‍ താരറാണിയായി തിളങ്ങവേ 1979ല്‍ ബോളിവുഡില്‍ സൊല്‍വാ സാവനി'ലൂടെ ബോളിവുഡിലെത്തി. തൊട്ടടുത്ത വര്‍ഷം ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ ഹിമ്മത്&്വംിഷ;വാല' സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് മി. ഇന്ത്യ, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരറാണിയായി ഉയര്‍ന്നു. വിവാഹത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ ഇടവേളയെടുത്ത ശ്രീദേവി ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ്

നടത്തിയത് 2012ല്‍ ഇംഗ്ലിഷ് വിംഗ്ലിഷിലൂടെയാണ്. രവി ഉദയവാര്‍ സംവിധാനം ചെയ്യുന്ന മോമില്‍ അമ്മ മകള്‍ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് പെണ്‍മക്കളുടെ അമ്മയായ തനിക്ക് ഈ കഥാപാത്രം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നാണ് താരം പറഞ്ഞത്. 2015ല്‍ വിജയ് നായകനായ 'പുലി' എന്ന സിനിമയിലൂടെ ശ്രീദേവി തമിഴകത്ത് മടങ്ങിയെത്തി. ചിത്രം ബോക്&്വംിഷ;സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ശ്രീദേവിയുടെ യവനറാണി എന്ന രാജ്ഞിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ 'മോം' എന്ന സിനിമയിലാണ് ശ്രീദേവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഇതിനിടെ ബാഹുബലി 2എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വേഷത്തെ ചൊല്ലി സംവിധായകന്‍ രാജമൗലിയും ശ്രീദേവിയും തമ്മില്‍
കൊന്പുകോര്‍ക്കുകയും ചെയ്തത് നടിയെ വീണ്ടും ചര്‍ച്ചാ കേന്ദ്രമാക്കി. ചിത്രത്തില്‍ രമ്യാ കൃഷ്&്വംിഷ;ണന്‍ ചെയ്ത ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. ശ്രീദേവി മുന്നോട്ട് വച്ച&ിയുെ; ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് രാജമൗലി പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആദ്യം മൗനം പാലിച്ച ശ്രീദേവി പിന്നീട് മറുപടിയുമായി എത്തി. രാജമൗലിയെ പോലൊരു സംവിധായകന്‍ ഇങ്ങനെ പറയരുതായിരുന്നു.&ിയുെ; രാജമൗലി അന്തസുള്ള വ്യക്തിയാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നാലെ രാജമൗലി ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുകയായിരുന്നു.

1996ല്‍ ബോളിവുഡ് നിര്‍മ്മാതാവും നടന്‍ അനില്‍ കപൂറിന്റെ സഹോദരനുമായ ബോണി കപൂറിനെ വിവാഹം കഴിച്ചു. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ശ്രീദേവിയെ 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (29 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (38 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (49 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

Malayali Vartha Recommends