ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിൽ അനുശോചിച്ച് രജനീകാന്ത്

ശ്രീദേവിയുടെ മരണം ഞെട്ടിക്കുന്നുവെന്നും തനിക്ക് നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. സിനിമലോകത്തിനു നഷ്ടമായത് ഒരു ഇതിഹാസ താരത്തെ ആണെന്നും രജനീകാന്ത് ട്വീറ്റിൽ പറയുന്നു.
നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു. വിവാഹത്തിനു ശേഷമുള്ള ചടങ്ങില്‍ പങ്കെടുക്കവെ ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. ഇന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ദുബായില്‍ നിന്നും മുംബൈയില്‍ എത്തിക്കും. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി ഹിന്ദി, തമിഴ്, മലയാളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മാതാവായ ബോണി കപൂറാണ് ഭര്‍ത്താവ്. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha


























