അമിതാഭ് ബച്ചനു ആറാം ഇന്ദ്രിയമോ...? ബച്ചന്റെ ഇന്നലത്തെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു...

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു ബോളിവുഡ് താരം ശ്രീദേവിയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ശ്രീദേവിയുടെ മരണവാർത്ത സിനിമാലോകത്തെ മുഴുവനും ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള നടൻ അമിതാഭ് ബച്ചന്റെ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രി 11.45ന്റെ ബച്ചന്റെ ട്വീറ്റ് വന്ന് 20 മിനിറ്റുകള്‍ക്കകം ശ്രീദേവിയുടെ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിരുന്നു. 'എന്താണെന്നറിയില്ല, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ, പേടിയാകുന്നു'- ഇങ്ങനെയായിരുന്നു ശ്രീദേവിയുടെ മരണസമയത്തെ അമിതാഭ് ബച്ചന്റെ ട്വീറ്റ്. ബച്ചന്റെ ട്വീറ്റ് വന്നിട്ട് 20 മിനിറ്റുകള്‍ക്കകം മരണവാര്‍ത്ത ഒദ്യോഗികമായി പുറത്തു വന്നതോടെ ബച്ചന്റെ ആറാം ഇന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നാണ് ആരാധകരുടെ കമന്റ്.
ഇന്‍ക്വിലാബ്, ആഖ്രി രാസ്ത, ഖുദ ഗവ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ അമിതാഭ് ബച്ചനും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചു. 15 വര്‍ഷത്തിന് ശേഷം ശ്രീദേവി മടങ്ങിവരവ് നടത്തിയ ഗൗരി ഷിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷിലും (2012) അതിഥി താരമായി ബച്ചന്‍ എത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി കിട്ടിയ ശ്രീദേവിയും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഏറ്റവും താരമൂല്യമാര്‍ജ്ജിച്ച നടനായ അമിതാഭ് ബച്ചനും ചേര്‍ന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.
https://www.facebook.com/Malayalivartha


























