ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ശുചിമുറിയിൽ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തും മുമ്പേ മരണം പടികടന്നെത്തി..

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ദുബൈയിൽ നിന്ന് മുംബൈയിലെത്തിക്കും. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിക്കുന്ന മൃതദേഹം ബാന്ദ്രയിലെയും അന്ധേരിയിലെയും വീടുകളിൽ പൊതുദർശനത്തിന് വെക്കും. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് ശ്രീദേവി യു.എ.ഇയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാൻ റാസല്‍ ഖൈമയിലെത്തിയതായിരുന്നു അവർ. പൊടുന്നനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
ശുചിമുറിയിൽ കുഴഞ്ഞു വീണ നടി ശ്രീദേവിയെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരാണ് മരണം സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തു വിട്ടത്.
ദുബായ് നഗരത്തിലെ ഹോട്ടലിൽ രാത്രി 11 മണിയോടെയാണ് സംഭവം. ശുചിമുറിയിൽ കുഴഞ്ഞു വീണ ശ്രീദേവിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിസിറ്റിങ് വിസയിൽ ദുബായിലെത്തിയ താരത്തിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലിൽ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വർമയുടെ വിവാഹത്തിൽ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്.
https://www.facebook.com/Malayalivartha


























