ശ്രീദേവിയുടെ മരണത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്... മരണം ബാത്ത്റൂമിൽ തെന്നിവീണ്

നടി ശ്രീദേവിയുടെ മരണം ബാത്ത് റൂമിൽ തെന്നിവീണ്. ദുബായ് നഗരത്തിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത് റൂമിലാണ് ശ്രീദേവി തെന്നിവീണത്. റാഷിദിയ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.പോസ്റ്റു മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.
വിസിറ്റിങ് വിസയിൽ ദുബായിലെത്തിയ താരത്തിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലിൽ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വർമയുടെ വിവാഹത്തിൽ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്.
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























