ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകും...

അഭിനയ മികവും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകും. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
ശ്രീദേവിയുടെ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ മുംബൈയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യു.എ.ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രാത്രി 11 മണിയോടെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണത്തിന് കീഴടങ്ങി.
താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ് ബാന്ദ്രയിലേയും അന്ധേരിയിലേയും വസതികളിലേക്ക് രാവിലെ മുതല്‍ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























