Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു; ഹോട്ടൽ ജീവനക്കാരൻ തട്ടിവിളിച്ചിട്ടും കതക് തുറക്കാതിരുന്നതിൽ പന്തികേട് തോന്നി സഹപ്രവർത്തകരുമായി ചേർന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! ആ പതിനഞ്ച് മിനിറ്റിനിടയിൽ ശ്രീദേവിക്ക് സംഭവിച്ചത്... ദുരൂഹതയേറുന്നു

27 FEBRUARY 2018 08:57 AM IST
മലയാളി വാര്‍ത്ത

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബൈ ജുമെരിയ എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ മാധ്യമമായ മിഡ് ഡേ ആണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജുമെരിയ എമിറേറ്റ്സിലെ ജീവനക്കാരനെ ഉദ്ധരിച്ചാണ് മിഡ് ഡേ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ മിഡ് ഡേയ്ക്ക് വിവരങ്ങള്‍ കൈമാറിയത്.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍, നിരവധി തവണ ഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു-

കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ പാടേ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ പുതിയ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണ ദിവസം മുംബൈയില്‍ നിന്നും വൈകീട്ട് അഞ്ചരയോടെ ബോണി കപൂര്‍ ദുബൈയില്‍ മടങ്ങിയെത്തി എന്നും വൈകീട്ട് പത്തരയ്ക്ക് ശേഷം ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിനായി പോകുന്നതിന് മുന്‍പ് ശുചിമുറിയില്‍ കയറിയ ശ്രീദേവിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാല്‍ ചെന്ന് നോക്കിയപ്പോഴാണ് ബാത്റൂമില്‍ കുഴഞ്ഞ് വീണ നിലയില്‍ കിടക്കുന്നത് കണ്ടതെന്നുമായിരുന്നു കപൂര്‍ കുടുംബത്തിന്റെ വാദം.

ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് തൊട്ട് പിന്നാലെയാണ് മരിച്ചത് ബാത്ടബ്ബിലെ വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയത്തിനാലാണെന്ന ഫോറന്‍സിക് ഫലം പുറത്തു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (3 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (3 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (3 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (4 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (4 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (4 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (5 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 hours ago)

Malayali Vartha Recommends