Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുപാടു മക്കളെ പ്രസവിച്ച് വളരെ തിരക്കുള്ള ഡോക്ടറായി ആശുപത്രിയിലേക്കു പോകുന്നത് ഞാന്‍ സ്വപ്നം കാണുകയുണ്ടായി; വിശേഷങ്ങൾ പങ്കുവച്ച് ഐശ്വര്യാ ലക്ഷ്മി

19 MARCH 2018 03:20 PM IST
മലയാളി വാര്‍ത്ത

മായാനദി സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഐശ്വര്യാലക്ഷ്മി. മായാനദിയിലെ അപ്പു മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും നല്ല കഥാപാത്രമായി തുടരും. മോഡലിംഗ് രംഗത്തുനിന്നാണ് ഐശ്വര്യാലക്ഷ്മി സിനിമാരംഗത്ത് പ്രവേശിച്ചത്. എം.ബി.ബി.എസ് രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മോഡലിംഗ് രംഗത്തേക്കുള്ള പ്രവേശനം. സിനിമാലോകത്തേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ച് ഐശ്വര്യ പറയുന്നത് ഇങ്ങനെയാണ്..

രണ്ടാം വര്‍ഷം പഠനത്തെ ഞങ്ങള്‍ ഹണിമൂണ്‍ കാലമെന്ന് പറയാറുണ്ട്. എന്തെന്നാല്‍ അപ്പോള്‍ പരീക്ഷ ഉണ്ടാകാറില്ല. അതുകൊണ്ട് ആ കാലഘട്ടങ്ങളില്‍ ഞങ്ങളിലെ കലാവാസനകളെ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാകും. ആ സന്ദര്‍ഭത്തില്‍ ഫോട്ടോഗ്രാഫറായ ഞങ്ങളുടെ ഒരു സുഹൃത്ത് ഞങ്ങളെ മോഡലായി കുറെ പടങ്ങളെടുക്കുകയുണ്ടായി. അതൊരു പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്റെ പടം ആ പ്രസിദ്ധീകരണത്തില്‍ ഫാഷന്‍ പംക്തിയില്‍ അച്ചടിച്ചുവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. തുടര്‍ന്ന് സിനിമാരംഗത്തും.

പ്രേമം എന്ന മലയാള സിനിമയിൽ അവസരം ലഭിച്ചിരുന്നുവെങ്കിലും അപ്പോൾ പരീക്ഷയായതിനാല്‍ അതില്‍ നിന്നും ഒഴിവാകുകയായിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍' എന്ന പടത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ഞണ്ടുകളുടെ നാട്ടില്‍' എന്ന ചിത്രത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്... കൊടൈക്കനാലില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്നു. കൊടും ശൈത്യമായതിനാല്‍ കഥാനായകനായ നിവിന്‍ പോളിക്ക് പൊടുന്നനെ ശ്വാസതടസ്സം നേരിട്ടു. ഞാന്‍ ഉടനെതന്നെ ഗുളികകള്‍ക്ക് എഴുതിക്കൊടുത്തു. അത് കഴിച്ച് ചില നിമിഷങ്ങള്‍ക്കു ശേഷം സാധാരണ നിലയില്‍ എത്തുകയും ചെയ്തു. ശേഷം എപ്പോഴും ആ ഗുളികകള്‍ അദ്ദേഹം കരുതിപ്പോന്നു. 'മായാനദി' ക്കായി 26 വയസ്സുള്ള കഥാനായികയെയാണ് വേണ്ടതെന്നു പറഞ്ഞു. ഞാന്‍ പോയി. ഒടുവില്‍ സെലക്ടാവുകയും ചെയ്തു. ആ യൂണിറ്റുമായി സഹകരിച്ചത് നല്ല അനുഭവമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രശസ്ത ഡോക്ടര്‍ ആകണമെന്നതാണ് ഐശ്വര്യയുടെ ലക്ഷ്യം. ഹൗസ് സര്‍ജന്‍ കഴിഞ്ഞു. ഇനി ഉപരിപഠനമാണ് ലക്ഷ്യം. ശിശുക്ഷേമ മേഖലയിലാണ് താരത്തിന് അതീവ താല്പര്യം. സ്വപ്നം കാണാന്‍ എനിക്ക് എന്തെന്നില്ലാത്ത ആഗ്രഹമാണ്. വിവാഹിതയായി, ഒരുപാടു മക്കളെ പ്രസവിച്ച് വളരെ തിരക്കുള്ള ഡോക്ടറായി ആശുപത്രിയിലേക്കു പോകുന്നത് ഞാന്‍ സ്വപ്നം കാണുകയുണ്ടായി. വിവാഹിതയാകാന്‍ ഞാന്‍ കൊതിക്കുന്നു. പക്ഷേ മാതാപിതാക്കളുടെ അഭിപ്രായം ശരിക്കും പക്വതയെത്തിയതിനു ശേഷം മതിയെന്നാണ്എന്ന് താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends