Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിപാടിയുടെ പത്താം വാര്‍ഷിക ചടങ്ങിൽ എന്നെ തഴഞ്ഞു; പുതിയതായി വന്ന കുട്ടികൾക്ക് ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം- തെസ്‌നി ഖാൻ

20 MARCH 2018 03:47 PM IST
മലയാളി വാര്‍ത്ത

വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ തെസ്‌നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്‌സ് ട്രൂപ്പുകളില്‍ തെസ്‌നി നിറസാന്നിധ്യമായിരുന്നു. പിന്നീട് ടെലിവിഷന്‍ ഷോകളിലും സിനിമയിലും താരം തിളങ്ങി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായും തെസ്‌നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ചാനല്‍ ഷോയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് തെസ്‌നി ഇപ്പോള്‍.

തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു തെസ്‌നി പറയുന്നു. ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറയുന്നു.

ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കു അവസാനമായിരുന്നു നമ്മുടെ സ്ഥാനം. എതാണ് ചാനല്‍ എന്നോ പരിപാടിയെന്നോ തെസ്‌നി പുറത്തുപറഞ്ഞില്ല.

പ്രേക്ഷകരോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ലെന്ന് തെസ്നി പറയുന്നു. പത്ത് വര്‍ഷത്തോളം പരിപാടിയുടെ ഭാഗമായി നിന്ന വ്യക്തിയെന്ന നിലയില്‍ ആ പരിപാടിയോട് ബഹുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതും. എന്നാല്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തെസ്‌നി ഖാന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends