Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതം തകർത്തത് മാധുരിയുമായുള്ള പ്രണയമോ?

21 MARCH 2018 01:07 PM IST
മലയാളി വാര്‍ത്ത

1990 കളില്‍ സഞ്ജയ് ദത്ത് മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടുപിടിച്ച സംഭവമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യ ബന്ധത്തെ അത് ഉലച്ചു കളഞ്ഞുവെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ ‘സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്’ എന്ന പുസ്തകത്തില്‍ പറയുന്നു.

‘സഞ്ജയ് മാധുരി ബന്ധം വാര്‍ത്തകളിലിടം പിടിച്ചതോടെ ഭാര്യ റിച്ച ശര്‍മ അസ്വസ്ഥയായി. ബോളിവുഡ് നടിയായ റിച്ച 1987 ലാണ് സഞ്ജയ് ദത്തിനെ വിവാഹം ചെയ്യുന്നത്. മസ്തിഷ്‌കത്തിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു അവര്‍. പരിഭ്രാന്തയായ റിച്ച ഡോക്ടറുടെ അനുവാദത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. അന്ന് ഒരു പ്രശസ്തമായ മാസികയില്‍ ഇവരുടെ പ്രണയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം വന്നിരുന്നു. മാധുരിയുമായുള്ള പ്രണയം സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നുവോ? എന്നായിരുന്നു തലക്കെട്ട്.

ചികിത്സക്കായി മകള്‍ക്കൊപ്പം ഇന്ത്യവിട്ട റിച്ച മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തി. മകള്‍ തൃഷാലയും റിച്ചക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ സഞ്ജയ് റിച്ചയെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. റിച്ചയുടെ സഹോദരി ഇന ശര്‍മ അന്ന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് മകളെയും ഭാര്യയെയും സ്വീകരിക്കാന്‍ പോലും സഞ്ജയ് എത്തിയില്ല എന്നാണ്.

റിച്ചയ്ക്ക് സഞ്ജയ് ദത്തിനോടൊപ്പം ജീവിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ സഞ്ജയ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇത് റിച്ചയെ മാനസികമായി തകര്‍ത്തു. 1993 ല്‍ അര്‍ബുദം രൂക്ഷമാവുകയും ചെയ്തു. അക്കാലത്ത് മാധ്യമങ്ങള്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് സഞ്ജയിനെ ആണ്. ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോയ റിച്ച 1996 ഡിസംബര്‍ 6ാം തിയ്യതി അന്തരിച്ചു. പിന്നീട് തൃഷാലയുടെ അവകാശത്തിന് വേണ്ടി സഞ്ജയിന്റെ കുടുംബവും റിച്ചയുടെ കുടുംബവും പോരടിച്ചു. സ്‌ഫോടനക്കേസില്‍ ശിക്ഷ ലഭിച്ചതോടു കൂടി മാധുരി -സഞ്ജയ് ബന്ധം തകര്‍ന്നു. യാസെര്‍ ഉസ്മാന്‍ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു.

സഞ്ജയ് ദത്ത് രണ്ടാമത് വിവാഹം ചെയ്തത് മോഡലും പാതി മലയാളിയുമായ റിയാ പിള്ളയെ ആയിരുന്നു. എന്നാല്‍ ആ ബന്ധത്തിന് നാല് വര്‍ഷം മാത്രമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് റിയ ടെന്നീസ് താരം ലിയാണ്ടര്‍ പേസിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് റിയ പേസുമായി വേര്‍പിരിഞ്ഞു. 1998 ല്‍ സഞ്ജയ് ദത്ത് നടി മാന്യതയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇരട്ടകുട്ടികളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (28 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (36 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends