മേക്ക്അപ്പിനെക്കുറിച്ച് ഇനി ആശങ്ക വേണ്ട... സംശങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

പുതിയ മേക്ക്അപ്പ് ബ്രാന്റ് സണ്ണി ലിയോണ്‍ വിപണിയിലിറക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു, ഇതിനോടകം തന്നെ സണ്ണിയുടെ പുതിയ ബ്രാന്റായ സ്റ്റാര്‍സ്ട്രക്കിന് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ മേക്ക്അപ്പ് ബ്രാന്റിന് പുറമേ പുതിയ ഡിജിറ്റല്‍ മേക്ക്അപ്പ് ആപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സണ്ണി.
മേക്ക്അപ്പ് ട്യൂട്ടോറിയല്‍ മാത്രമല്ല മേക്ക്അപ്പ് സംബന്ധിയായ കാര്യങ്ങളില്‍ തന്റെ പ്രേക്ഷകരോട് സണ്ണി നേരിട്ട് സംവദിക്കുകയും ചെയ്യും. കുറെ നാളുകളായി തന്റെ മനസ്സില്‍ ഇത്തരത്തിലൊരു ആശയവും പദ്ധതിയും ഉണ്ടായിരുന്നുവെന്ന് താരം തന്നെ വ്യക്തമാക്കി.

കോസ്മറ്റിക്ക്‌സ് സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാര്‍ക്കും അശങ്കയുണ്ടാകുമെന്നും തന്റെ പുതിയ ആപ്പ് ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും താരം പറഞ്ഞു.

https://www.facebook.com/Malayalivartha
























