ആ ഓഡിഷന് വേണ്ടി അതും ചെയ്യേണ്ടി വന്നു...രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടന്റെ മുഖത്തടിച്ചതായി രാധിക ആപ്‌തെ ഈയിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തമിഴ്, തെലുങ്ക് , മലയാളം ഭാഷകളിലായി വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ എന്നതിനാല്‍ തെറ്റ് ചെയ്യാത്തവരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കരുത് എന്ന് ആരാധകരില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തെലുങ്കു ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് തനിക്ക് ഇത്തരത്തില്‍ മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് വെളിപ്പടുത്തിയിരുന്നു രാധിക.
ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധിക തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. 'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം.

ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന് രാധിക വെളിപ്പെടുത്തി. 2009ല്‍ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രം ദേവ് ഡി യില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളായെത്തിയത്.

https://www.facebook.com/Malayalivartha
























