Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരചക്രവര്‍ത്തിമാർ തമ്മിൽ എന്താണിത്ര രഹസ്യം ? കാരണം തേടി ആരാധകര്‍

22 MARCH 2018 02:18 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷാരൂഖ് ഖാന്‍. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രണയചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരുഖ് തന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ടത്. ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായിരുന്നു.ശേഷം നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച ഷാരൂഖ് ബോളിവുഡിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു.

ഷാരൂഖിനെ പോലെ ബോളിവുഡിലെ താരചക്രവര്‍ത്തിമാരിലൊരാളാണ് ആമിര്‍ഖാന്‍. ഷാരൂഖിന് മുന്‍പ് സിനിമയിലെത്തിയ താരമാണ് ആമിര്‍ ഖാന്‍.താരവും നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വരവറിയിച്ചിരുന്നു. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് ഷാരൂഖും ആമിറും. അഭിനയപ്രാധാന്യമുളളതും വ്യത്യസ്ഥവുമായ ചിത്രങ്ങള്‍ എപ്പോഴും ചെയ്യാറുളള നടനാണ് ആമിര്‍ഖാന്‍. താരത്തിന്റെതായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ത്രീ ഇഡിയറ്റ്സ്,പികെ ,ദംഗല്‍,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെല്ലാം തന്ന ആമിറിന്റെതായി പുറത്തിറങ്ങി. പണം വാരി ചിത്രങ്ങളായിരുന്നു. ഇന്ത്യയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം തന്നെ വന്‍ കളക്ഷനായിരുന്നു ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇടയ്ക്കിടെ മത്സരിച്ച്‌ ചിത്രങ്ങള്‍ ചെയ്യാറുളള രണ്ടു നടന്മാരായി ഷാരൂഖിനെയും ആമിറിനെയും സിനിമാ പ്രേമികള്‍ വിലയിരുത്താറുണ്ട്്. ബോളിവുഡിലെ താരരാജാക്കന്മാരായ ഇവര്‍സ രണ്ടു പേരുടെയും ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരായിരുന്നു കൂടുതലുമുണ്ടായിരുന്നത്.

നിലവില്‍ നിരവധി ചിത്രങ്ങളാണ് ഇവരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കുളളന്‍ വേഷത്തില്‍ എത്തുന്ന ഷാരുഖിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സീറോയ്ക്കു ശേഷം ഷാരൂഖ് അഭിനയിക്കുന്ന പുതിയ ചിത്രം ബഹിരാകാശ യാത്രികനായിരുന്ന രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ്.മെയ് ആദ്യ വാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ചിത്രത്തില്‍ രാകേഷ് ശര്‍മ്മയുടെ വേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് ആമിര്‍ഖാനെയായിരുന്നു. ചിത്രത്തിനായി ഒട്ടനവധി റിസേര്‍ച്ചുകള്‍ ആമിര്‍ഖാന്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ ചിത്രമായി തംഗ്സ് ഓഫ് ഹിന്ധൊസ്ഥാന്‍ എന്ന ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ആമിര്‍ ഈ ചിത്രം ഒഴിവാക്കുകയായിരുന്നു. ആമിറിന് പകരം ഷാരുഖിനെയാണ് സംവിധായകന്‍ ചിത്രത്തിലെ വേഷം ചെയ്യാനായി തിരഞ്ഞെടുത്തത്. വേഷം തെരഞ്ഞെടുത്ത ഷാരുഖ് പുതിയ ചിത്രത്തിനായി ആമിറന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇപ്പോള്‍. രാകേഷ് ശര്‍മ്മയെക്കുറിച്ച് അറിഞ്ഞതും പഠിച്ചെടുത്തതുമായി കാര്യങ്ങള്‍ തനിക്ക് പകര്‍ന്നു തരണമെന്നാണ് ഷാരുഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (29 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (37 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends