Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ആ പെൺകുട്ടിയെ വിവാഹം കഴിച്ചു; എങ്ക വീട്ടു മാപ്പിളൈ ചാനൽ പരിപാടിയിൽ മത്സരാർത്ഥികളെ ഞെട്ടിച്ച് ആര്യയുടെ വെളിപ്പെടുത്തൽ...

22 MARCH 2018 03:41 PM IST
മലയാളി വാര്‍ത്ത

നടന്‍ ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോയ്‌ക്കെതിരെ വ്യാപക പ്രധിഷേധം ഉയരുന്നതിനിടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടൻ ആര്യ. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ആര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയക്കുന്നുണ്ടോ? ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്.

 എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച്‌ സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കച്ചവട വത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ സംസ്കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 1 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇത് മാത്രമല്ല പലയിടത്ത് നിന്നും ആര്യയ്ക്കും ഷോയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.


തനിക്കൊരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പല വഴികളും നോക്കി എന്നാല്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. അതിനാല്‍ തനിക്കൊരു വധുവിനെ കണ്ടെത്തുന്നതിന് കളേഴ്സ് ചാനലില്‍ റിയാലിറ്റി ഷോ നടത്തുകയാണെന്നും താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്ന ആവശ്യവുമായി ആര്യ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ആര്യയുടെ സ്വീകരണത്തിന് വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷം കോളുകളുമായിരുന്നു ആര്യയെ തേടി എത്തിയത്. 16 പെണ്‍കുട്ടികളുമായി ഇതോടെ പരിപാടി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എലിമിനേഷന്‍ റൗണ്ടുകളിലൂടെ ആറ് പേര്‍ പുറത്ത് പോയി. ഇന്ന് രാത്രി മറ്റൊരു എലിമിനേഷന്‍ കൂടി നടത്താനിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (28 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (36 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends