Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരില്‍ നിന്നും വ്യത്യസ്ഥയായി കങ്കണ ; ബോളിവുഡിന്റെ സൂപ്പർ നായിക പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ

23 MARCH 2018 07:50 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്ഥ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറിയ താരമാണ് കങ്കണ റാവത്ത്.ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നു. ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള പുരസ്‌കാരമായിരുന്നു കങ്കണയെ തേടിയെത്തിയിരുന്നത്. ഫാഷനിലെ അഭിനയത്തിന് പ്രിയങ്ക ചോപ്രയ്ക്കായിരുന്നു ആ വര്‍ഷം മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നത്.

രാസ്,ക്വീന്‍, തനു വേഡ്‌സ് മനു, രംഗൂണ്‍, സിമ്രാന്‍ തുടങ്ങിയവ കങ്കണയുടെതായി ഇറങ്ങിയ മികച്ച സിനിമകളായിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും ബോള്‍ഡായ ഒരു നടിയാണ് കങ്കണ. തനിക്കു തോന്നുന്ന എന്തു കാര്യവും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന നടി അടുത്തിടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കങ്കണ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ മാത്രമായിരുന്നു. വികാസ് ബഹല്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രം കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

തന്നെ വേണ്ടാ എന്നു പറഞ്ഞ നവവരന് മുന്നില്‍ തലയുയര്‍ത്തി ജീവിച്ചു കാണിച്ച നായികയുടെ കഥാപാത്രത്തെയാണ് കങ്കണ ക്വീന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ബോളിവുഡിലെ ഇപ്പോഴുളള നടിമാരില്‍ എറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന നടി കൂടിയാണ് കങ്കണ റാവത്ത്. കങ്കണ റാവത്തിന്റെ 31ാം പിറന്നാളായിരുന്നു ഇന്ന്. മണാലിയിലെ തന്റെ പുതിയ വീട്ടില്‍ വെച്ചായിരുന്നു കങ്കണയുടെ പിറന്നാളാഘോഷം നടന്നിരുന്നത്.

എന്നാല്‍ മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരുന്നു കങ്കണയുടെ പിറന്നാളാഘോഷം. കേക്ക് മുറിക്കുന്നതിന് പകരം വൃക്ഷതൈകള്‍ നട്ടായിരുന്നു കങ്കണ തന്റെ പിറന്നാള്‍ ദിനം ആഘോഷിച്ചത്. വീടിനു മുന്‍പില്‍ കങ്കണ വൃക്ഷതൈകള്‍ നടുന്ന ചിത്രം സഹോദരി രങ്കോളി ചാണ്ഡേല്‍ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 31 വൃക്ഷതൈകള്‍ നടുകയും കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചും കങ്കണ തന്റെ പിറന്നാള്‍ ദിവസം ചെലവഴിച്ചു. കങ്കണയുടെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (29 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (37 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends