Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൺവീറിനു പിന്നാലെ കരൺ താക്കറും: പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടർ തന്നോട് ലൈംഗിക താൽപര്യം പ്രകടിപ്പിച്ചുവെന്ന് കരൺ താക്കർ

24 MARCH 2018 08:07 AM IST
മലയാളി വാര്‍ത്ത

സിനിമകളില്‍ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിൽ നിരവധി നടിമാർ പല അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ സ്ത്രീകൾക്ക് മാത്രമാണോ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്..? ഏറ്റവും ഒടുവിലായി കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പറഞ്ഞിരിക്കുന്നത് നടനും മോഡലുമായ കരൺ താക്കർ ആണ്. നേരത്തെ ഒരു അഭിമുഖത്തിൽ രൺവീർ ബോളിവുഡിലെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടർ തന്നോട് ലൈംഗിക താൽപര്യം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇത് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. അതിനുപിന്നാലെയാണ് കരൺ താക്കറിന്റെ വെളിപ്പെടുത്തൽ.

രൺവീർ സിംഗിനോട് ലൈംഗിക താൽപര്യം പ്രകടിപ്പിച്ച അതേ വ്യക്തി തന്നോടും മോശം താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് കരൺ താക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ലൈംഗിക താൽപര്യമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു അയാളുടെ സംസാരമെന്ന് താരം പറയുന്നു. അയാൾ ഇപ്പോഴും സിനിമാമേഖലയിലുണ്ടെന്നും ഇപ്പോഴും കാസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കരൺ പറഞ്ഞു. ഇതുപോലുള്ളവരെ എനിക്ക് ഇന്നും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. നമ്മൾ ഏത് വഴി തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. നല്ല വഴി തിരഞ്ഞെടുക്കണം എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്- കരൺ താക്കർ പറഞ്ഞു.

പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ച് മോശം കാര്യത്തിന് പ്രേരിപ്പിച്ചുവെന്ന് രൺവീർ സിംഗ് വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിൽ പിടിച്ചുനിൽക്കാൻ കൂടുതൽ മിടുക്കനും സ്മാർട്ടും സെക്സിയുമാവണമെന്ന് അയാൾ പറഞ്ഞുവെന്നും രൺവീർ പറഞ്ഞു. അയാളുടെ ഉദ്ദേശ്യം എനിക്ക് വ്യക്തമായിരുന്നു. ഞാൻ നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഒരു കാമുകനെപ്പോലെ ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു അയാളെന്നും രൺവീർ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (29 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (37 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends