Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ മീനൂട്ടിക്ക് പതിനെട്ടാം പിറന്നാൾ; ആശംസയുമായി അച്ഛനും, ആരാധകരും

24 MARCH 2018 02:49 PM IST
മലയാളി വാര്‍ത്ത

ആഘോഷത്തിമിർപ്പിൽ ദിലീപിന്റെ മകൾ മീനൂട്ടിയ്ക്ക് ഇന്ന് പതിനെട്ടാം പിറന്നാൾ. താരപുത്രിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസ നേര്‍ന്നിട്ടുള്ളത്. ദിലീപിനൊപ്പം നില്‍ക്കുന്ന മീനൂട്ടിയുടെ മനോഹരമായൊരു ചിത്രവും ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അച്ഛന് കഴിയില്ലെന്ന വിശ്വാസവും ഈ മകള്‍ക്കുണ്ട്. ആരാധകര്‍ക്കും ഇതേ വിശ്വാസമുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ ദിലീപിനെ ശത്രുക്കള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. അത്തരത്തില്‍ താരത്തിന്‍രെ ശത്രുക്കളാണ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്നാണ് ആരാധകരും കുടുംബാംഗങ്ങളും ഉറച്ചുവിശ്വസിക്കുന്നത്.

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. ഇതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് മീനാക്ഷി എത്തിയത്. മീനൂട്ടി എന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. കുടുംബജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അന്യോന്യം പഴി ചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. അച്ഛനൊപ്പം പോവാനായിരുന്നു മീനാക്ഷിക്ക് ഇഷ്ടം. മകളുടെ തീരുമാനത്തിന് സമ്മതം നല്‍കി മഞ്ജു വാര്യര്‍ പിന്‍വാങ്ങുകയും ചെയ്തു.

ഓണ്‍സ്‌ക്രീനില്‍ ദിലീപിന്റെ മികച്ച ജോഡിയായിരുന്ന കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് പിന്നിലും മീനൂട്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ഫോട്ടോ പുറത്തുവന്നതോടെ കുപ്രചാരണങ്ങള്‍ അവസാനിച്ചു.

ദിലീപിന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനൂട്ടി ഒപ്പമുണ്ടായിരുന്നു. ദിലീപിനെ കാണാനായി ജയിലില്‍ പോയപ്പോള്‍ അനാവശ്യമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ പക്വതയോടെയാണ് ഈ താരപുത്രി പെരുമാറിയത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (34 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (42 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends