രഹസ്യമാക്കി പ്രണയവും വിവാഹവും... ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പരസ്യമായി സ്വയം മറന്നൊരു ചുംബനവും

വളരെ രഹസ്യമായായിരുന്നു കാമുകന്‍ ആന്ദ്രേയുമായുള്ള ശ്രിയയുടെ വിവാഹം. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മുംബൈ ബാന്ദ്രയിലെ ശ്രിയയുടെ വസതിയിലായിരുന്നു രഹസ്യ ചടങ്ങുകള്‍.
വിവാഹം അതീവ രഹസ്യമായിരുന്നെങ്കിലും റിസപ്ഷന്‍ ഗംഭീരമായിട്ടായിരുന്നു. വിവാഹ ശേഷം ആദ്യമായി ഇരുവരും പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. പരസ്പരം പുണര്‍ന്ന് നിന്ന് സ്വയം മറന്നു ചുംബിച്ചു നില്‍ക്കുന്ന ശ്രിയയും ആന്‍ഡ്രെയുമാണ് ചിത്രത്തിലുള്ളത്.
വിവാഹ വേളയ്ക്കിടെ പ്രിയ പത്‌നിക്കായി മൊഹബതെയ്ന്‍ എന്ന സിനിമയിലെ റൊമാന്റിക് ഡയലോഗുകള്‍ പറയുന്ന ആന്‍ഡ്രെയുടെ വീഡിയോയും വൈറലായിരുന്നു. ആന്‍ഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാനായിരുന്നു ശ്രിയയ്ക്കിഷ്ടം.
https://www.facebook.com/Malayalivartha
























