ശ്രീശാന്ത് വീണ്ടും നായകനാകുന്നു ; നായിക ഹൻസിക ; 2019 അവസാനത്തിൽ ചിത്രീകരണം ആരംഭിക്കും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും അഭിനയിക്കുന്നു. ഹൊറര്‍ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഹരിശങ്കര്‍, ഹരീഷ് നാരായണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീശാന്ത് നായകനാകുമ്പോൾ നായിക ഹന്‍സികയാണ്.
2019 അവസാനത്തിൽ ചിത്രീകരണം ആരംഭിക്കും. സിനിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.2015 പുറത്തിറങ്ങിയ ബിഗ് പിക്ച്ചറിലാണ് ശ്രീശാന്ത് ആദ്യമായി അഭിനയിച്ചത്. പിന്നാലെ ഫൈവ് എന്ന മലയാള ചിത്രത്തിലുള്‍പ്പടെ ശ്രീശാന്ത് തൻറെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്നും വിലക്ക് ഉണ്ടായിരുന്നെങ്കിലും അത് മാറിയിരുന്നു.
https://www.facebook.com/Malayalivartha