കാത്തിരിക്കാം; വിജയുടെ ബിഗിലിനായി; കേരളത്തില്‍ 200ഓളം സ്ക്രീനുകൾ
പ്രേക്ഷകർ കാത്തിരിപ്പിലാണ് . ദളപതി വിജയുടെ ബിഗിലിനായി.. ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് തിയ്യേറ്ററുകളിലേക്ക് എത്തും. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത് സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 180 കോടി രൂപ ബഡ്ജറ്റിലാണ് . സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള സിനിമയിൽ വമ്പൻ താര നിരയാണുള്ളത് . കേരളത്തിൽ മാത്രം 200 സ്ക്രീനുകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് . 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നത് .
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഉണ്ട് . വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഈണം ഒരുക്കുന്നത് എ.ആര് റഹ്മാന് ആണ് . മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇതിന് മുൻപ് എ.ആര് റഹ്മാന് ഈണമൊരുക്കിയത് . പരിയേറും പെരുമാള്‍ താരം കതിര്, ജാക്കി ഷ്റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതാകട്ടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് .
https://www.facebook.com/Malayalivartha