പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദളപതി വിജയുടെ ബിഗിൽ തീയേറ്ററുകളിൽ; ചിത്രത്തിന്റെ കളക്ഷൻ റിപോർട്ട് പുറത്ത്....കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതായി ബിഗില്‍!
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദളപതി വിജയുടെ ബിഗിൽ തീയേറ്ററുകളിൽ. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടത്. കേരളത്തില്‍ മാത്രം ആദ്യ ദിനത്തിൽ കിട്ടിയത് 1400ഓളം ഷോകളിൽ നിന്ന് നാല് കോടി എണ്പതു ലക്ഷം രൂപയാണ്. ആദ്യ ദിവസം തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതായി ബിഗില്‍ എത്തിയിരിക്കുകയാണ്.
നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 180 കോടി രൂപ ബഡ്ജറ്റിലാണ്. സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള സിനിമയിൽ വമ്പൻ താര നിരയാണുള്ളത്. കേരളത്തിൽ മാത്രം 200 സ്ക്രീനുകളായിരുന്നു ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നത്. കേരളത്തിൽ മാത്രം മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഉണ്ട് . വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഈണം ഒരുക്കുന്നത് എ.ആര് റഹ്മാന് ആണ്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇതിന് മുൻപ് എ.ആര് റഹ്മാന് ഈണമൊരുക്കിയത്. പരിയേറും പെരുമാള്‍ താരം കതിര്, ജാക്കി ഷ്റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
https://www.facebook.com/Malayalivartha