ബിഗില്‍ കുതിക്കുന്നു... മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബിഗില്‍
ഇളയ ദളപതി വിജയിയുടെ ദീപാവലി ചിത്രം ബിഗില്‍ ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് നേടിയത്. ആറ്റ്ലീ വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മൂന്നാം ചിത്രമായ ബിഗില്‍ 150 കോടി ബജറ്റിലാണ് ഒരുക്കിയത്. നയതാരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്.
രസകരമായ ഡയലോഗുകളും റൊമാന്സും റഹ്മാന്റെ സൂപ്പര്‍ ഗാനങ്ങളും സമന്വയിക്കുന്ന ആക്ഷന്‍ ചിത്രമാണ് ബിഗില്‍. അച്ഛന്റെയും മകന്റെയും ഇരട്ട വേഷങ്ങള്‍ വിജയ് അവതരിപ്പിക്കുന്നു. അധോലാക നായകനാണ് അച്ഛന്. മകനാകട്ടെ വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനും. ജാക്കി ഷ്രോഫ്, കതിര്, യോഗി ബാബു, വിവേക് എന്നിവരും പ്രധാന വേഷങ്ങളില്‍ തകര്‍ത്ത് അഭിനയിച്ചുട്ടുണ്ട്.
https://www.facebook.com/Malayalivartha