'ബിഗില്‍' കേരളത്തിലെ ഓള് ടൈം തമിഴ് ഹിറ്റ്...വമ്പൻ ചിത്രങ്ങളെ പിന്തള്ളി ഇളയദളപതിയുടെ ബിഗിൽ !
'ബിഗില്‍' കേരളത്തില്‍ വൻ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ്. കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി ഇളയദളപതി ചിത്രം 'ബിഗില്‍'. വിക്രം നായകനായ ഷങ്കര്‍ ചിത്രം 'ഐ'യുടെ റെക്കോര്‍ഡാണ് 'ബിഗില്‍' തകർത്തിരിക്കുന്നത്. ബോക്സ്ഓഫീസ് ട്രാക്കിംഗ് പോര്‍ട്ടലായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് 'ബിഗില്‍' കേരളത്തില്‍ നേടിയിരിക്കുന്നത് 19.65 കോടി രൂപയാണ്.
കേരളത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റര്‍ കൗണ്ടും ഫാന്‍സ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപിക്കുന്നത് . 143 തീയേറ്ററുകളിലായിരുന്നു റിലീസ്. റിലീസ് ദിനത്തില്‍ 308 ഫാന്‍സ് ഷോകളും നടന്നു. റിലീസ്ദിനത്തില് കേരളത്തില്‍ നിന്ന് 4.80 കോടി നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.
https://www.facebook.com/Malayalivartha