ഉലകനായകൻ കമല്ഹാസന് ശസ്ത്രക്രിയ, കുറച്ച് ആഴ്ചകള്‍ വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്....!
നടൻ കമലഹാസൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.കമല്ഹാസന് ഒരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടി മക്കള്‍ നീതി മയ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.2016ഇല് സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചെന്നൈ ഓഫീസിലെ18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് കാലില്‍ ഇംപ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇനി എന്തായാലും ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചു ആഴ്ചകള്‍ വിശ്രമം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് വേണ്ടി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മക്കള്‍നീതിമയ്യം സ്ഥാപകന്‍ കൂടിയായ കമല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിവരം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ഡോ.ആര് മഹേന്ദ്രനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha