കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നും രാഘവ ലോറന്‍സ് താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ !
രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്ന താന്‍ കുട്ടിക്കാലത്ത് കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നും രാഘവ ലോറന്‍സ് പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചു. ദർബാർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ താരം നടത്തിയ പരാമർശമാണ് ആരാധകരെ അസ്വസ്ഥരാക്കിയത്. രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കുട്ടിക്കാലത്ത് തന്റെ പ്രധാന ശത്രു കമലായിരുന്നുവെന്ന് രാഘവ ലോറന്‍സ് പറഞ്ഞു.
രാഘവ ലോറന്‍സിനെതിരേ കമല്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു . ഇതെ തുടര്‍ന്ന് കമലിനെ നേരിട്ട് കണ്ട് സംസാരിച്ചിരിക്കുകയാണ് രാഘവ ലോറൻസ്. കുട്ടികാലത്ത് ചെയ്ത ഇത്തരം കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയാനുള്ള പക്വത പോലും ത നിക്കില്ലായിരുന്നു. ഇന്ന് ഞാന്‍ കൊച്ചുകുട്ടിയല്ല, സിനിമയുടെ ഭാഗമായതിന് ശേഷം കമലും രജനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയാം. തമാശയായി പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു", കമല്‍ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാഘവ ലോറന്‍സ് കുറിച്ചു.
https://www.facebook.com/Malayalivartha