വൈറലാകുന്ന രമ്യ നമ്പീശന്റെ ചിത്രത്തെക്കുറിച്ച് താരത്തിന്റെ മറുപടി ..!
രമ്യ നമ്പീശന് വിവാഹവേഷമണിഞ്ഞുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആരാധകർക്ക് അറിയേണ്ടത് രമ്യയുടെ വിവാഹം കഴിഞ്ഞോ, വരൻ ആര് എന്നൊക്കെയാണ്. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം. റിയോ രാജാണ് ചിത്രത്തിലെ നായകന്. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.
.
https://www.facebook.com/Malayalivartha