ധനുഷിന്റെ നായികയായി രജീഷ വിജയൻ; താരം തമിഴിലേക്ക് ചുവടു വെക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തു വന്നു
സൂപ്പർ സ്റ്റാർ ധനുഷിന്റെ നായികയാകാനൊരുങ്ങി രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലെ 'എലി'യായി വന്ന് മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയന്. തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയ സ്റ്റാന്‍ഡ് അപ്പാണ് രജിഷയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇപ്പോഴിതാ താരം തമിഴ് ചലച്ചിത്രരംഗത്തേക്ക്ചുവടുവെക്കുകയാണ്. പരിയേറും പെരുമാള്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവതാരം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
പ്രശസ്ത സംവിധായകന് പാ രഞ്ജിത്ത് നിര്‍മ്മിച്ച പരിയേറും പെരുമാള്‍ തമിഴ്നാടിനു പുറമെ കേരളത്തിലും മികച്ച വിജയമായിരുന്നു .ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയായിരുന്നു നിന്നും ലഭിച്ചത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് രജീഷ് നായികയാകുന്ന കര്ണന്. ചിത്രത്തില്‍ സൂപ്പര്‍താരം ധനുഷിന്റെ നായികയായിട്ടാണ് രജിഷ എത്തുന്നത്. മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു,നടരാജന് സുബ്രഹ്മണ്യന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങൾ.
https://www.facebook.com/Malayalivartha