Widgets Magazine
30
Mar / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല


പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം


കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികൾ


മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ

മാൻ വേഴ്സസ് വൈൽഡിൽ ഇനി രജനീകാന്ത്... മോദിക്ക് പിന്നാലെ രജനി എത്തുന്ന പരിപാടിയുടെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ട്

28 JANUARY 2020 01:49 PM IST
മലയാളി വാര്‍ത്ത

ഡിസ്കവറി ചാനലിലെ വളരെ പ്രശസ്തമായ പരിപാടിയാണ് മാൻ വേഴ്സസ് വൈൽഡ്. പരിപാടിയുടെ അവതാരകനായ ഹോസ്റ്റ് ബിയർ ഗ്രിൽസ് കടുത്ത വെല്ലുവിളികളെ നേരിട്ട് ലോകമെമ്പാടുമുള്ള വിദൂര സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയും അവിടെ നേരിടുന്ന വെല്ലുവിളികളെയും അതിജീവന തന്ത്രങ്ങളെയും പ്രേക്ഷകർക്ക് പങ്കുവെക്കുകയും ചെയുന്ന പരിപാടിയാണിത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അതിഥിയായി ഈ ഷോയിൽ എത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ഈ പരിപാടി കൂടുതലായും സുപരിചിതമായത് നരേന്ദ്ര മോദി അതിഥിയായി എത്തിയതിന് ശേഷമായിരുന്നു. ഇപ്പോൾ പരിപാടിയെകുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തു വരുന്നത്. അവതാരകൻ ബിയർ ​ഗ്രിൽസിനൊപ്പം പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തുന്നത് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കർണാടകയിലെ ബന്ദിപ്പൂർ ദേശീയ പാർക്കിലായിരിക്കും പരിപാടിയുടെ ഷൂട്ടിം​ഗ് എന്ന് പ്രമുഖ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയുന്നു.

കഴിഞ്ഞ വർഷം മോദി ഈ പരിപാടിയിൽ എത്തിയത് നിരവധി ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടനൽകിയിരുന്നു. എന്നാൽ അവതാരകനായ ബിയർ ഗ്രിൽസ് പരിപാടിക്ക് ശേഷം മോദിയെ പ്രകീർത്തിച്ചു കൊണ്ട് ദേശീയ മാധ്യമമായ എഎൻഐ യോട് വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ''ശക്തമായ കാറ്റിനെയും വഴിയിലെ വലിയ കല്ലുകളെയും കടന്നാണ് ‍‍അന്ന് ഞങ്ങൾക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ഞങ്ങൾ ടീമം​ഗങ്ങൾ എല്ലാവരും വളരെ ആശങ്കയിലായിരുന്നു. എന്നാൽ യാത്രയിലുടനീളം ശാന്തനായി നിലകൊള്ളുന്ന പ്രധാന മന്ത്രിയെയാണ് അന്ന് ഞങ്ങൾ കണ്ടത്. ഒരു പ്രതിസന്ധി ഉണ്ടാകുന്നത് വരെ ഒരാൾ എങ്ങനെയായിരിക്കും എന്ന് പറയാൻ സാധിക്കില്ല, എന്നാൽ ഏത് പ്രതിസന്ധിയിലും മോദി ശാന്തനാണ് എന്ന് തിരിച്ചറിയാൻ സാധിച്ചു' ഇതായിരുന്നു ബിയർ ഗ്രിൽസിന്റെ വാക്കുകൾ. ഏതായാലും ബിയർ ഗ്രിൽസ് ഈ വാക്കുകൾ സ്റ്റൈൽ മന്നൻ രജനിക്ക് വേണ്ടിയും ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് തമിഴ് പ്രേക്ഷകർ. തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ഡിസ്‌കവറി ചാനലിൽ എത്തുന്നതോടെ ഹോളിവുഡ് ആരാധകരുടെ എണ്ണവും വർധിക്കുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അണിയറക്കാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് 19 രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം; രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാന്‍ കഴിയില്ല  (8 minutes ago)

ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ല... ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു  (23 minutes ago)

കൊവിഡ് 19; പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നെത്തിയവരിൽ നിന്നും രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായി...ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി....കേരളത്തിന് അഭിമാനമായ  (25 minutes ago)

പായിപ്പാട് സംഭവം; കേരളത്തിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ  (46 minutes ago)

മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടഞ്ഞ് ആക്രമണം  (1 hour ago)

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ്  (1 hour ago)

ലോക്ക് ഡൗൺ; കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടമായി സംഘടിച്ചതിനുപിന്നിൽ വ്യാജ സന്ദേശമെന്ന് പോലീസ് നിഗമനം...സംഘടിത പ്രതിഷേധം മനപ്പൂർവമാകാം എന്ന് തൃണമൂൽ കോൺഗ്രസ്സും  (1 hour ago)

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല  (1 hour ago)

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറിയെങ്കില്‍ ഉച്ചയ്‌ക്കോ?.... എംപി ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അഭിഷേകം  (1 hour ago)

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം  (1 hour ago)

കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെ  (1 hour ago)

ഈ ഇക്കായെ കേരളക്കര ഒരിക്കലും മറക്കില്ല...ഇത്തവണ ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദ് കൈതാങ്ങായത്  (2 hours ago)

പ്രസ്താവന തെറ്റ്; മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുന്നു; ക്ഷമ ചോദിച്ച്‌ അല്‍ഫോണ്‍സ് കണ്ണന്താനം  (2 hours ago)

കൂട്ട സാനിറ്റൈസേഷൻ നിർദേശിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറ്റൈസർ സ്പ്രേ ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു  (2 hours ago)

ബംഗ്ലാ കോളനിയില്‍ ഭക്ഷണം തികയുന്നില്ല; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് പെരുമ്പാവൂരിലും തൊഴിലാളികളുടെ പ്രതിഷേധം; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം  (2 hours ago)

Malayali Vartha Recommends