അമലപോളിന് വീണ്ടും പ്രണയകാലം...? പ്രമുഖ ഗായകനും അമലയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്
നടി അമല പോള്‍ മുമ്പ് ഒരു അഭിമുഖത്തില്‍, താന്‍ വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില്‍ പോകാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ആളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു.
അവ ശരിയാണെന്ന് വിചാരിക്കാവുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നീന്ദര്‍ സിംഗും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിച്ചത്.
അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.
https://www.facebook.com/Malayalivartha