നടന് പൊന്നമ്ബലത്തിന്റെയും മക്കളുടെയും ചികിത്സാച്ചിലവ് ഏറ്റെടുത്ത് കമല്ഹാസന്!
നടന് പൊന്നമ്ബലത്തിന്റെയും മക്കളുടെയും ചികിത്സാച്ചിലവ് ഏറ്റെടുത്ത് കമല്ഹാസന്. കിഡ്നി രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പൊന്നമ്ബലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധപ്പെട്ടതോടെയാണ് സഹായവുമായി കമല്ഹാസന് എത്തിയത്.
കമലിന്റെ ടീം ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. പൊന്നമ്ബലത്തിന്റെയും രണ്ട് മക്കളുടെയും ചികിത്സാച്ചിലവാണ് കമല്‍ ഏറ്റെടുത്തത്. സ്റ്റണ്ട് മാന്‍ ആയി സിനിമയിലെത്തിയ താരം കമല്‍ഹാസന്റെ 'അപൂര്‍വ്വ സഹോദരങ്ങള്‍' എന്ന സിനിമയിലൂടെയാണ് നടനായി വേഷമിട്ടത്.
വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്ത് പൊന്നമ്ബലം ശ്രദ്ധേയനായത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളില്‍ പൊന്നമ്ബലം വില്ലനായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha