സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു
സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. സൂര്യതന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തിയ്യതി നടന് അറിയിച്ചത്. ഒടിടി റിലീസായി ഒക്ടോബര്‍ 30നാണ് സുരരൈ പോട്രു എത്തുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് സൂര്യ ചിത്രത്തിന്റെ റിലീസ്. അതേസമയം റിലീസ് തിയ്യതിക്ക് പിന്നാലെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി താന്‍ സംഭാവന നല്‍കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
കോവിഡ് കാരണം ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകരെയും കോവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. അതേസമയം നിലവിലെ സാഗചര്യം കണക്കിലെടുത്താണ് സുരരൈ പോട്ര് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതെന്നും തിയ്യേറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസ്സിലാക്കണമെന്നും സൂര്യ പറഞ്ഞു. തിയ്യേറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നും സൂര്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha