Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജനയുടെ കുറ്റമെന്തെന്ന് സിസിബി വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍, ജാമ്യം നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ തനിക്കായി തെരുവിലിറങ്ങുമെന്ന് സഞ്ജനയുടെ വെല്ലുവിളി

20 SEPTEMBER 2020 09:55 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായ സഞ്ജന, തന്റെ രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലഹരി റാക്കറ്റ് കേസില്‍ അറസ്റ്റിലായ നടി സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകന്‍ വാദിച്ചു.

തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവിലിറങ്ങുമെന്ന് നടി ഭീഷണി മുഴക്കിയെങ്കിലും എസിഎംഎം കോടതി റിമാന്‍ഡ് നീട്ടുകയായിരുന്നു. ലഹരി കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയ കര്‍ണാടക കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആര്‍.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോര്‍പറേറ്ററുമായ യുവരാജ്, നടന്‍മാരായ അകുല്‍ ബാലാജി, ആര്യന്‍ സന്തോഷ് എന്നിവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു.

പ്രതികളില്‍ ഒരാളായ വൈഭവ് ജെയ്‌നുമായുള്ള ബന്ധം അറിയാനാകും തന്നെ വിളിപ്പിച്ചതെന്നു ആര്യന്‍ സന്തോഷ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പു ബെംഗളൂരുവിലെത്തിയപ്പോള്‍ വീട് വാടകയ്‌ക്കെടുക്കാന്‍ വൈഭവ് സഹായിച്ചിരുന്നു. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാലാജി പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (2 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (22 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (33 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (54 minutes ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (1 hour ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (2 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (10 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (10 hours ago)

Malayali Vartha Recommends