താമരൈപ്പൊക്കത്തെ മാന്തോപ്പില്‍ എസ്പിബിക്ക് സ്മാരകം ഉയരും
വിടവാങ്ങിയ ഗായകന് എസ്പിബിക്കു താമരൈപ്പക്കത്തെ മാന്തോപ്പില്‍ നിത്യ സ്മാരകമുയരും. അദ്ദേഹത്തിന്റെ സംസ്കാരം നടന്ന ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് മകന് എസ്.പി.ചരണ്‍ അറിയിച്ചു. അദ്ദേഹത്തിനു സ്മാരകം നിര്‍മിക്കണമെന്നത് എന്റെ ആഗ്രഹമാണ്.
അദ്ദേഹം എപ്പോഴും ജനങ്ങളുടെ സ്വത്തായിരുന്നു. ഇനി മുതല്‍ അദ്ദേഹത്തിന്റെ സംഗീതവും അങ്ങനെയായിരിക്കുമെന്നും താനും കുടുംബവും അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ചരണ്‍ പറഞ്ഞു.
പ്രതികൂല സാഹചര്യത്തിലും ആദരമര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തിയത് ഹൃദയം നിറച്ചുവെന്നു പറഞ്ഞ ചരണ്‍ കഴിഞ്ഞ 50 വര്‍ഷം സംഗീതത്തെ സ്നേഹിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കൃതജ്ഞതയോടെ അനുസ്മരിച്ചു.
എസ്പിബിക്കു ഭാരതരത്നം ലഭ്യമാക്കാന്‍ പുരസ്കാര സമിതിയിലെ അംഗമെന്ന നിലയില്‍ ശ്രമിക്കുമെന്നു സംഗീത സംവിധായകന് ഗംഗൈ അമരന് അറിയിച്ചു.
https://www.facebook.com/Malayalivartha