Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...


കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്


അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...

ചിത്ര തന്റെ ഭാര്യയാണെന്ന് ഹേമന്ദ്; ആ നിർണ്ണയാക തെളിവുകൾ കണ്ടതോടെ മാധ്യമങ്ങൾ ഞെട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലിൽ ആ രാത്രി സംഭവിച്ചത്

11 DECEMBER 2020 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

തമിഴ് സീരിയല്‍ താരവും അവതാരികയുമായ വി ജെ ചിത്രയുടെ മരണവാർത്ത ഉണ്ടാക്കിയ നടുക്കത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. മരണത്തിൽ ദുരൂഹത ഇല്ലെന്നു പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നുവെങ്കിലും , ചിത്രയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്

പ്രാഥമിക നിഗമനപ്രകാരം ചിത്രയുടെ മരണം ആത്മഹത്യയാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുഡി ആക്കം കൂട്ടുന്നു . അതേസമയം ചിത്ര വിഷാദ രോഗത്തിന് അടിമ ആണെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ചിത്രയുടെ മരണത്തിനുത്തരവാദി ഹേമന്ദാണെന്ന് പറഞ്ഞ് കൊണ്ട് ചിത്രയുടെ അമ്മ രംഗത്ത് എത്തിയിരിക്കുന്നു . മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത് .അമ്മയുടെ ആരോപണം നിലനിൽക്കുന്നതിനടിയിൽ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


മകളുടെ പണം കണ്ടാണു ഹേമന്ദ് അവളുമായി അടുത്തത്. ഓഗസ്റ്റിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ റജിസ്റ്റർ വിവാഹം ചെയ്തുവെന്ന ഹേമന്തിന്റെ വാദത്തെക്കുറിച്ച് അറിയില്ല. ചിത്രയ്ക്കു വിഷാദ രോഗമുണ്ടായിരുന്നുവെന്ന ഹേമന്ദിന്റെ മൊഴിയും വിജയ തള്ളി. ഫെബ്രുവരിയിൽ വിവാഹം നടത്താനിരുന്നതാണ്. ഇതിനായി ഹേമന്ദിന്റെ മാതാപിതാക്കൾക്കൊപ്പം മണ്ഡപംവരെ നോക്കിവച്ചിരുന്നു. ചൊവ്വാഴ്ച മകൾ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സാധാരണ രീതിയിലാണു സംസാരിച്ചതെന്നും വിജയ പറഞ്ഞു. മകളെ ഹേമന്ദ് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വിജയ ആരോപിച്ചു

അതെ സമയം തന്നെ ഹോട്ടലിലെ സിസിടിവി ക്യാമറകൾ പരിശോധനയ്ക്കായി ശേഖരിച്ചു. മരണവുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുന്ന പെരമ്പൂർ ആർഡിഒ കുടുംബാംഗങ്ങളോടും സഹ പ്രവർത്തകരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു

ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് ഷൂട്ടിങ്ങിനുശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു താരം. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്.
മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 28 വയസ്സുകാരി ആത്മഹത്യ ചെയ്യുന്നത്. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രയാണ്.

മിനി സ്ക്രീനിൽ നിന്നു ഹൃദയത്തിൽ കുടിയേറിയ പ്രിയപ്പെട്ട മുല്ലയ്ക്കു ആദരാഞ്ജലിയുമായി ആയിരങ്ങൾ. കിൽപോക് മെഡിക്കൽ കോളജിലും കോട്ടൂർപുരത്തെ വീട്ടിലും ആയിരക്കണക്കിനാളുകൾ പ്രിയ താരത്തിനു യാത്രാമൊഴി ചൊല്ലാനെത്തി. സീരിയലിലെ സഹതാരങ്ങൾ കണ്ണീരണിഞ്ഞാണു ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ബെസന്റ് നഗർ ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിലും ഒട്ടേറെ പേർ പങ്കെടുത്തു.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (7 hours ago)

PSCയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്?വരും ദിവസങ്ങളിൽ കേരളം,ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്?  (7 hours ago)

വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍  (7 hours ago)

ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!  (8 hours ago)

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ  (8 hours ago)

അമേരിക്കയെ വിറപ്പിച്ച് 4 ഭൂചലനങ്ങൾ..!രാജ്യത്ത് 50,000 ജനങ്ങളെ ഒഴിപ്പിച്ചു; ഇന്ന് രാത്രി രാക്ഷസൻ ചുഴലി  (8 hours ago)

ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി: 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കൂട്ടാളികളും കുടുങ്ങി  (8 hours ago)

ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം  (10 hours ago)

തൂഫാൻ കെയർ പദ്ധതി; ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുകയോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയോ അരുത്; ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് തൂഫാൻ ക  (10 hours ago)

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്  (10 hours ago)

സർഗാത്മക ഇടങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാര്‍ ഉയര്‍ത്തിയ ആശങ്ക ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്; മാനവീയം വീഥിയില്‍ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടർന്നും നടത്തുവാനുള്ള സൗക  (10 hours ago)

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി  (10 hours ago)

റാന്നി വടശ്ശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം ഇറങ്ങി; അടിയന്തര യോഗം വിളിച്ച് വനം വകുപ്പ് മന്ത്രി; ആട്ടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച ഫെൻസിങ്ങിന്റെ ഭാഗങ്ങൾ ഉടൻതന്നെ ഭാഗികമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരു  (10 hours ago)

എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വി എസ് ബാബു അന്തരിച്ചു  (10 hours ago)

Malayali Vartha Recommends