Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആണുങ്ങള്‍ക്ക് എന്തും ആകാം...അവർ അര്‍ധ നഗ്ന ചിത്രങ്ങളോ ബീച്ച് ചിത്രങ്ങളോ പങ്കുവെക്കുമ്പോള്‍ ആർക്കും ഒന്നും പറയാനില്ല ...നടിമാര്‍ അല്ലാത്ത സത്രീകളും ഇത് നേരിടുന്നുണ്ട്...ഇരട്ടത്താപ്പിനെതിരെ പ്രശസ്ത നടി

28 MARCH 2021 02:34 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി ഇന്ന് ബോളിവുഡിന്റെ സൂപ്പര്‍താരമായി മാറിയ നടിയാണ് താപ്‌സി പന്നു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള സ്ത്രീ വിരുദ്ധതയ്‌ക്കെതിരേയും താപ്‌സി ശബ്ദമുയര്‍ത്താറുണ്ട്. ഇപ്പോഴിതാ നടിമാരുടെ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താപ്‌സി പന്നു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താപ്‌സി തന്റെ നിലപാട് വ്യക്തമാക്കിയത്. നടിമാരായ റുബീന ദിലൈക്, ജൂഹി പാര്‍മര്‍, നിധി അഗര്‍വാള്‍ എന്നിവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

തന്റെ നിരീക്ഷണത്തില്‍ നിന്നും മനസിലായത് സമൂഹത്തില്‍ സ്ത്രീകള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനങ്ങളെന്നും അതേസമയം പുരുഷന്മാരുടെ അര്‍ധ നഗ്ന ചിത്രങ്ങളെ ആരും വിമര്‍ശിക്കില്ലെന്നുമാണ് താപ്‌സി പറയുന്നത്.

നടിമാര്‍ അല്ലാത്ത സത്രീകളും ഇത് നേരിടുന്നുണ്ടെന്നാണ് താപ്‌സ് പറയുന്നത്. ''എന്റെ നിരീക്ഷണത്തില്‍ നിന്നും മനസിലായത്, പൊതുവായി സ്ത്രീകള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നുണ്ട്.

പക്ഷെ ഇത് പുരുഷന്മാര്‍ തങ്ങളുടെ അര്‍ധ നഗ്ന ചിത്രങ്ങളോ ബീച്ച് ചിത്രങ്ങളോ പങ്കുവെക്കുമ്പോള്‍ ഉണ്ടാകാറില്ല'' താപ്‌സി പറയുന്നു.

നേരത്തെ 2017 ല്‍ ജുഡുവ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ബിക്കിനി ചിത്രം പങ്കുവച്ചതിന് താപ്‌സിക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

ധാരാളം പേരാണ് അന്ന് താപ്‌സിക്കെതിരെ രംഗത്ത് എത്തിയത്. ഇതിനിടെ മോശം കമന്റ് ചെയ്‌തൊരാള്‍ക്ക് താപ്‌സി ചുട്ടമറുപടി നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ ബാക്കിയുള്ള വസ്ത്രവും അഴിച്ചു മാറ്റുന്നില്ല. ഇത് കാണുമ്പോള്‍ നിങ്ങളുടെ സഹോദരന് ഒരുപാട് അഭിമാനമുണ്ടാകുമെന്നായിരുന്നു കമന്റ്.

ഇതിന് താപ്‌സി നല്‍കിയ മറുപടി എനിക്ക് സഹോദരനില്ല. ഉണ്ടായിരുന്നുവെങ്കില്‍ ചോദിച്ചേനെ. ഇപ്പോഴത്തേക്ക് എന്റെ സഹോദരിയുടെ മറുപടി മതിയാകും എന്നായിരുന്നു.

അഭിനേത്രി എന്നതിലുപരിയായി സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളുടെ പേരിലും താപ്‌സി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

 

 

 

കര്‍ഷകസമരത്തെയും ജെഎന്‍യു സമരത്തേയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തേയുമെല്ലാം പിന്തുണച്ച് രംഗത്ത് എത്തിയ താരമാണ് താപ്‌സി.

അതേസമയം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താപ്‌സി പന്നു. ഥപ്പഡിലെ പ്രകടനമാണ് താപ്‌സിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

ഇര്‍ഫാന്‍ ഖാന്‍ ആണ് മികച്ച നടന്‍. ഥപ്പഡ് മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഓറം റൗത്ത് ആണ് മികച്ച സംവിധായകന്‍, ചിത്രം തന്‍ഹാജി.

മികച്ച കഥ, മികച്ച ഗായകന്‍, മികച്ച പശ്ചാത്തല സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ പുരസ്‌കാരങ്ങളും ഥപ്പഡിനെ തേടിയെത്തിയത്.

ഗുലാബോ സീതാബോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം അമിതാഭ് ബച്ചന്‍ നേടിയപ്പോള്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സര്‍ എന്ന ചിത്രത്തിലൂടെ തിലോത്തമ ഷോമെ സ്വന്തമാക്കി.

തന്‍ഹാജിയിലെ പ്രകടനത്തിന് സെയ്ഫ് അലി ഖാന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഗുലാബോ സീതാബോയിലെ അഭിനയത്തിലൂടെ ഫാറൂഖ് ജാഫര്‍ മികച്ച സഹനടിയായി മാറി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (7 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (7 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (8 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (8 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (9 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (9 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (10 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (10 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (10 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (11 hours ago)

Malayali Vartha Recommends