Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

'ആരാധകരുടെ സ്‌നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു...' വേർപിരിഞ്ഞ താരദമ്പതികൾ 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചു; പ്രചോദനാത്മകമായ തീരുമാനവുമായി രഞ്ജിത്തും പ്രിയ രാമനും! ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

19 JUNE 2021 03:30 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയ രാമൻ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി കൂടെ അഭിനയിച്ചിട്ടുള്ള താരം തമിഴിലും ഏറെ സജീവമായിരുന്നു. പ്രമുഖ താരങ്ങളോടൊപ്പം ഒരു പിടി നല്ല ചിത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്ന് പിന്മാറുന്നതുമായുള്ള വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി.

സിനിമ ജീവിതം പോലെയായിരുന്നില്ല പ്രിയ രാമന്റെ ദാമ്പത്യ ജീവിതം. പ്രണയിച്ച വിവാഹിതരായ പ്രിയ രാമനും നടന്‍ രഞ്ജിത്തും 2014ല്‍ വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വമാണ്. എന്നാൽ ഇപ്പോഴിതാ രഞ്ജിത്തും പ്രിയ രാമനുമാണ് പ്രചോദനാത്മകമായ തീരുമാനവുമായി എത്തിയിരിക്കുന്നത്. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്.

തങ്ങളുടെ ഇരുപ്പത്തിരണ്ടാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'ആരാധകരുടെ സ്‌നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു' എന്നാണ് ഫോട്ടോയ്‌ക്കൊപ്പം രഞ്ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. മറ്റൊരു വിഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്

1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തിൽ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടുകയും, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് ആകട്ടെ, നടി രാഗസുധയെ വിവാഹം ചെയ്തു. 2014 ല്‍ രാഗസുധയെ വിവാഹം ചെയ്യുകയും 2015 ല്‍ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (5 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (5 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (6 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (6 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (6 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (6 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (8 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (8 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (8 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (8 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (8 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (8 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (8 hours ago)

Malayali Vartha Recommends