Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ബജറ്റ് 150 കോടി രൂപ... സിനിമയല്ല ഇത് ധനുഷിന്റെ പുതിയ കൊട്ടാരത്തിന്റെ വില! അമ്പരന്ന് ആരാധകർ...

04 JULY 2021 10:07 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയതാരമാണ് തമിഴ് നടൻ ധനുഷ്. അദ്ദേഹം ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ചെന്നൈയിലെ പോയസ് ഗാർഡനിൽ പുതുതായി സ്ഥലം വാങ്ങിയിരുന്നു.

ഇവിടെ ഒരു ആഡംബരവീട് വയ്ക്കാനുള്ള ശ്രമത്തിലാണ് താരം. ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പർതാരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് താരം ഈ സ്ഥലത്തിന്റെ ഭൂമിപൂജ നിർവഹിച്ചത്.

ഇവിടെ 150 കോടി രൂപ ചെലവിൽ തന്റെ സ്വപ്നഭവനം നിർമിക്കാനാണ് താരത്തിന്റെ പദ്ധതിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു.

ഭാര്യാപിതാവായ സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനു സമീപമാണ് ധനുഷിന്റെ സ്വപ്നഭവനം ഉയരുന്നത്.

150 കോടി ചെലവിൽ ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത. നാല് നിലകളും ഈ വീടിനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2004ൽ വിവാഹിതരായ ധനുഷ് - ഐശ്വര്യ ദമ്പതികൾക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. നിലവിൽ ആൽവാർപേട്ടിലെ മനോഹരമായ ഭവനത്തിലാണ് ഈ താരകുടുംബം കഴിയുന്നത്. വിശാലമായ ബാൽക്കണി, മനോഹരമായ സ്വീകരണമുറി, ടെറസ് ഗാർഡൻ എന്നിവ ഉൾപ്പെട്ടതാണ് ഈ വീട്.

അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ധനുഷിന്റെ അടുത്തായി നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ ചിത്രം 'ജഗമേ തന്തിരം' ഇതിനകം ആരാധകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ജൂൺ 18ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ മികച്ച റേറ്റിങ് നേടിക്കഴിഞ്ഞു.

ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ കഥ ഒരു ബ്രിട്ടീഷ് വ്യവസായിക്കു വേണ്ടി ജോലി ചെയ്യുന്ന തമിഴ് ഗുണ്ടയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. നിലവില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന 'ദി ഗ്രേ മാനില്‍ ' ആണ് ധനുഷ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ നടന്നു വരികയാണ്.

2002ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച 'തുള്ളുവതോ ഇളമൈ' ആയിരുന്നു ആദ്യചിത്രം. 'ആടുകളം' എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അതേസമയം, തമിഴകത്ത് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയനായ ധനുഷിനെ ചുറ്റിപറ്റി മറ്റ് ചില വാർത്തകളും പുറത്ത് വന്നിരുന്നു. വിജയ ചിത്രങ്ങളുടെ മാത്രം പിന്നാലെ പോകാതെ പ്രകടനത്തിലും മികവ് കാട്ടാൻ ശ്രമിക്കുന്ന നടന്റെ പുതിയ സിനിമയ്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇപോഴത്തെ ചര്‍ച്ച.

ശേഖര്‍ കമ്മുലയുടെ സിനിമയിലാണ് ധനുഷ് നായകനാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ധനുഷിന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത്.

സിനിമയ്‍ക്ക് 50 കോടി രൂപയാണ് ധനുഷിന് പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends