Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

ഇനി പ്രൊഫഷണൽ ക്യാമറയ്ക്ക് മുന്നിൽ ചെങ്കൽ ചൂളയിലെ തീപ്പൊരി സിങ്കങ്ങൾ; നിക്കി ഗൽറാണി നായികയായ ചിത്രത്തിൽ അരങ്ങേറ്റം

01 AUGUST 2021 11:38 AM IST
മലയാളി വാര്‍ത്ത

തമിഴ് നടൻ സൂര്യയുടെ അയൺ സിനിമയിലെ ഗാനം പുനരാവിഷ്‌ക്കരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ സിങ്കക്കുട്ടികൾ ഇനി സിനിമയിലേയ്ക്ക്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആൻഡ്രോയിഡ് ഫോണിൽ ഷൂട്ട് ചെയ്ത വീഡിയോ രാജാജി നഗറിലെ വിദ്യാര്‍ഥികളായ ഇവർ പോസ്റ്റ് ചെയ്തത്.

നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. തൊട്ടുപിന്നാലെ സാക്ഷാൽ സൂര്യ അഭിനന്ദനവുമായി എത്തി. ഇവരുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. സൂര്യ ഫാൻസ്‌ ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തത്. “ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചത്. ഇതിനുപിന്നാലെ ഈ മിടുക്കന്‍മാരെ തേടി സൂര്യയുടെ ശബ്‌ദ സന്ദേശവുമെത്തി.


രാജാജി നഗര്‍ എന്നും ചെങ്കല്‍ചൂള പ്രദേശത്തെ വിളിക്കാറുണ്ട്. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ കഷ്ടപാടിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് സോഷ്യല്‍ മീഡിയയില്‍ ചെങ്കല്‍ചൂള സംസാര വിഷയമായത്. ചെങ്കൽ ചൂളയിലെ ഫ്രീക്കൻമാരെ കാണാൻ സൂപ്പർ താരം സൂര്യ നേരിട്ടെത്താന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍.

 

സുഹൃത്തിന്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടിയാണ് മിടുക്കന്‍മാരുടെ സംഘത്തിലെ അഭി കൂട്ടുകാരുടെ കിടിലന്‍ ഡാൻസ് ഷൂട്ട് ചെയ്‌തത്. ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് പന്ത്രണ്ടംഗസംഘം ഡാൻസ് ഗംഭീരമാക്കിയത്. അഭി, സ്മിത്ത്, ജോബിന്‍, സിബിന്‍, അജയ്, ജോജി, കാര്‍ത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖില്‍ എന്നിവരാണ്‌ വീഡിയോയില്‍ അഭിനയിച്ചത്.

എല്ലാവരും തിരുവനന്തപുരം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മിക്കവരും കുടുംബം പോറ്റാൻ ചെറുജോലികൾക്കും പോകുന്നുണ്ട്. യഥാർത്ഥ ഗാനരംഗത്തിന്റെ പശ്ചാത്തലവുമായി സാമ്യമുള്ള രാജാജി നഗറിനുളളിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നത്. കടൽ പശ്ചാത്തലമുള്ള ദൃശ്യങ്ങൾ മാത്രം വേളിയിൽ ചിത്രീകരിച്ചു.

കുട്ടികള്‍ക്കയച്ച ശബ്‌ദസന്ദേശത്തിൽ രാജാജി നഗറിനെപ്പറ്റി സൂര്യ പ്രത്യേകം പരാമർശിക്കുന്നുണ്ട്. സൂര്യയുടെ റോളിൽ വീഡിയോയില്‍ എത്തിയത്‌ കാർത്തിക്കാണ്. ചുവടുകൾ പഠിക്കാൻ ഒരാഴ്‌ചയാണ് കൂട്ടുകാർ കാർത്തിക്കിന് സ്‌പെഷ്യൽ കോച്ചിംഗ് നൽകിയത്. തങ്ങളെ വഴക്കുപറഞ്ഞവരും മുഖം തിരിച്ച് നടന്നവരുമെല്ലാം ഡാൻസ് വൻഹിറ്റായതോടെ അഭിനന്ദനങ്ങളുമായി എത്തുന്നതിന്റെ ത്രില്ലിലാണ് ഈ കൊച്ചു മിടുക്കര്‍.

ചിത്രീകരണ വേളയില്‍ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിട്ടു. വീഡിയോ വൈറലായപ്പോള്‍ ചെയ്ത കഷ്ട്ടപാടുകള്‍ വെറുതെ ആയില്ല എന്ന് തോന്നുന്നു. സഹായിക്കാന്‍ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ. വീഡിയോ വൈറലായതിന് ശേഷം ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വീഡിയോയുടെ പിന്നില്‍ ക്യാമറമാനായും എഡിറ്ററായും കൊറിയോ ഗ്രാഫറായും തിളങ്ങിയ അഭി പറയുന്നു.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ കുട്ടികൾ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മൊബൈൽ കാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കൽച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണൽ കാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി.

തമിഴ് നടൻ അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാർ. ബഹുഭാഷാ ചിത്രത്തിലൂടെയാണ് ഇവരുടെ അരങ്ങേറ്റംകൂടാതെ സിനിമ എന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ. വൈറലായ ബർത്ത്ഡേ ട്രിബിയൂട്ട് വീഡിയോ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

“തിരുവന്തപുരത്ത് ചെങ്കൽചൂള എന്നറിയപ്പെടുന്ന രാജാജി നഗറിലെ കുട്ടികൾ, കേവലം ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ രീതിയിൽ പാടി ഡാൻസ് ചെയ്ത് അത്ഭുതകരമായി ഷൂട്ട് ചെയ്ത വീഡിയോ, കുറഞ്ഞ ആനുകൂല്യങ്ങളുള്ള നമ്മുക്ക് അടുത്തുള്ള സ്ഥലങ്ങളിലും അതിശയകരമായ കഴിവുകൾ ഉള്ളവരുണ്ട്” എന്ന് കുറിച്ചാണ് ശശി തരൂർ വീഡിയോ ഷെയർ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (1 hour ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (1 hour ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (2 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (2 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (3 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (3 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (3 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (3 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (5 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (5 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (5 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (5 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (5 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (5 hours ago)

Malayali Vartha Recommends