Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരുപാട് പ്രശ്‌നങ്ങളുണ്ട്!! അവയെ നേരിട്ടുകൊണ്ടിരിക്കുകയാണ്... തനിക്കൊപ്പം ഉണ്ടാവണം: പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു

18 NOVEMBER 2021 10:43 PM IST
മലയാളി വാര്‍ത്ത

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന ‘മാനാടി’ന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ പൊട്ടിക്കരഞ്ഞ് നടന്‍ ചിലമ്പരശന്‍. നിറയെ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് താനെന്നും തനിക്കൊപ്പം ഉണ്ടാവണമെന്നും ആരാധകരോട് ചിമ്പു പറഞ്ഞു. കണ്ണീര്‍ തുടച്ചുകൊണ്ടാണ് 15 മിനിറ്റോളം നീണ്ട പ്രസംഗം ചിമ്പു അവസാനിപ്പിച്ചത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

സിനിമയെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചതിനു ശേഷമാണ് ചിമ്പു ആരാധകരോട് വ്യക്തിപരമായ പ്രയാസങ്ങള്‍ പങ്കുവച്ചത്. ‘ഞാന്‍ പുതിയ സിനിമകള്‍ ആരംഭിക്കുമ്പോള്‍ അതിനൊപ്പം പ്രശ്‌നങ്ങളും ആരംഭിക്കുക എന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. മാനാട് നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയോട് ഇതൊക്കെ നേരിടാന്‍ അങ്ങേയ്‌ക്കേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് നന്ദി. വെങ്കട് പ്രഭുവുമായി എത്രയോ കാലമായുള്ള സൗഹൃദമാണ്.

പുതിയ സിനിമ ഉടന്‍ ചെയ്യാമെന്നൊക്കെ അദ്ദേഹം പറയും. അവസാനം എന്നോട് വന്ന് കഥ പറഞ്ഞിട്ട് മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്യും. ഇത്തവണ സിനിമയെക്കുറിച്ച് ഒരു വരി മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. പക്ഷേ അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

സിനിമ കാണുമ്പോള്‍ നിങ്ങള്‍ വളരെ ഈസിയായി കണ്ട്, ഇഷ്ടപ്പെടും. പക്ഷേ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും വലിയ അധ്വാനം ഇതിനു പിന്നിലുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി’, ചിമ്പു പറഞ്ഞു.

‘ഇത്തരത്തിലുള്ള ഒരുപാട് വേദികളില്‍ ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ച് എന്താണ് പറയുക? ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്റെ പ്രശ്‌നങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. എന്നെ മാത്രം നിങ്ങള്‍ നോക്കിക്കൊള്ളുക. നന്ദി’, ‘എസ്ടിആര്‍’ എന്ന് ആവര്‍ത്തിച്ചുള്ള ആരാധകരുടെ വിളികള്‍ക്കിടയില്‍ ചിമ്പു സംസാരം അവസാനിപ്പിച്ചു.

2017ല്‍ അധിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ താന്‍ നായകനായെത്തിയ ‘അന്‍പാനവന്‍ അസരാദവന്‍ അടങ്ങാതവന്‍’ (എഎഎ) ചിമ്പുവിനെ നിയമവ്യവഹാരങ്ങളിലേക്ക് എത്തിച്ച ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.

 

അവ പരിഹരിക്കപ്പെട്ടെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ചിമ്പുവിനെതിരെ നടത്തുന്ന നിയമയുദ്ധം തുടരുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ചിമ്പുവിനെതിരെ അദ്ദേഹം കഴിഞ്ഞ മാസം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിരുന്നു.


ഒറ്റ ചിത്രം എന്ന നിലയിലാണ് ‘എഎഎ’ ആരംഭിച്ചതെങ്കിലും എന്നാല്‍ രണ്ട് ഭാഗങ്ങളായി ഇറക്കാനുള്ള താല്‍പര്യത്തില്‍ 50 ശതമാനം മാത്രമാണ് ചിമ്പു അന്ന് ചിത്രീകരിച്ചതെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. തനിക്ക് 15 കോടി നഷ്ടമുണ്ടാക്കിയ ചിത്രത്തിനു പകരമായി പ്രതിഫലം വാങ്ങാതെ തന്റെ ബാനറിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ചിമ്പു അത് പാലിച്ചില്ലെന്ന് നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ആരോപിക്കുന്നു.

മുന്‍പ് നടന്‍ വിശാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് നടന്നില്ലെന്നും മൈക്കള്‍ രായപ്പന്‍ പറയുന്നു. ഈ പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിമ്പു സൂചിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (29 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (46 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (54 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends