കമല്‍ ഹാസന് പൂര്‍ണമായും കോവിഡ് മുക്തമായി. ഡിസംബര്‍ 3 വരെ സമ്പര്‍ക്കവിലക്കില്‍! കൂടുതൽ വിവരം പുറത്ത് വിട്ട് ആശുപത്രി അധികൃതര്‍
നടന് കമല്‍ ഹാസന് കോവിഡ് മുക്തനായ വിവരം പുറത്ത് വിട്ട് ആശുപത്രി അധികൃതര്‍. കമല്‍ ഹാസന് പൂര്‍ണമായും കോവിഡ് മുക്തമായി.
ഡിസംബര്‍ 3 വരെ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 4 മുതല്‍ അദ്ദേഹത്തിന് ദൈനംദിന ജോലികളിലേക്ക് പ്രവേശിക്കാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha