Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയതായി തെലുങ്കില്‍ ഒരുങ്ങുന്ന ശ്യാം സിംഹ റോയി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂവിൽ അവതാരകന്റെ 'ഹോട്ട്' ചോദ്യം; റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കംഫര്‍ട്ടബിള്‍ ആയിരുന്നോ? വാ അടപ്പിക്കുന്ന മറുപടിയുമായി സായി പല്ലവി; ആ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

22 DECEMBER 2021 03:03 PM IST
മലയാളി വാര്‍ത്ത

'പ്രേമത്തിലൂടെ' മലയാളികളെ കയ്യിലെടുത്ത താരമാണ് സായ് പല്ലവി. ഇപ്പോൾ ഇതാ താരത്തിന്റെ ഒരു അഭിമുഖം വൈറലാകുകയാണ്. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കംഫര്‍ട്ടബിള്‍ ആയിരുന്നോ എന്ന ചോദ്യത്തിന് സായി പൊട്ടിത്തെറിക്കുകയായിരുന്നു.

നാനി, കൃതി ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ സായി പല്ലവി നായിക ആയി എത്തിയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സായി പല്ലവിയുടെ മറുപടി.

അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറില്ല. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നത് എന്നായിരുന്നു സായി പല്ലവി മറുപടി പറഞ്ഞത് .

സിനിമയില്‍ ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരം രംഗങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക മാനസികാവസ്ഥയുണ്ട്. സ്‌ക്രീനില്‍ അഭിനേതാക്കളാണ്. എന്നാൽ ഇപ്പോഴാകട്ടെ സാധാരണ വ്യക്തികളാണെന്നും സായി പറഞ്ഞു. താരത്തിന്റെ ഈ പ്രതികരണം വൈറലായിരിക്കുകയാണ്.

അഭിനേതാക്കളോട് എന്താണ് ചോദിക്കേണ്ടതെന്നും എന്താണ് ചോദിക്കാതിരിക്കേണ്ടത് എന്നും അടിസ്ഥാനപരമായി ഒരു ധാരണ ഉണ്ടായിരിക്കണം എന്നും താരം അവതാരകനോട് പറയുകയുണ്ടായി. സായിയുടെ മലര്‍ മിസ്സ് എന്ന കഥാപാത്രം വളരെ ജനപ്രീതി നേടിയിരുന്നു .

എല്ലാ സിനിമാ ഓഫറുകള്‍ക്കും തിരക്കഥ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന താരമാണ് സായ് പല്ലവി. അധികം മേക്കപ്പോ, മേക്കോവറോ താരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടത്താറില്ല .സായിയുടെ പുതിയതായി തെലുങ്കില്‍ ഒരുങ്ങുന്ന ശ്യാം സിംഹ റോയി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഈ ഇന്റർവ്യൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (12 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (23 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (53 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends