Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

മകളെയും മരുമകനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ രജനികാന്ത്; മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് സൂചനകൾ, ചെറിയ കുടുംബ വഴക്കുകള്‍ വലുതാക്കരുതെന്നും ഉപദേശം; താര ദമ്പതികളെ ഒരുമിപ്പിക്കാനൊരുങ്ങി സൂപ്പർസ്റ്റാർ

27 JANUARY 2022 06:09 PM IST
മലയാളി വാര്‍ത്ത


തമിഴ് നടൻ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേർപിരിയുന്നു എന്ന വാർത്ത ഞെട്ടലോടുകൂടി ആയിരിക്കും ഓരോ ആരാധകരും ഏറ്റെടുത്തത്. ഇരുവരും വേർപിരിയുന്നു എന്ന വാർത്ത പുറംലോകത്തെ അറിയിച്ചത് ധനുഷ് തന്നെയാണ്.


ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടന്‍ ധനുഷും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേര്‍പിരിയല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു.

പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

എന്നാല്‍, രജനീകാന്ത് ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന രീതിയിൽ സൂചനകൾ വന്നിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് രജനീകാന്ത് മകളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേര്‍പിരിയല്‍ താത്കാലികം മാത്രമാണ് എന്നാണ് രജനീകാന്ത് കണക്കാക്കുന്നതെന്നും മകളും മരുമകനുമായി ഇക്കാര്യത്തെ സംബന്ധിച്ച്‌ തുടര്‍ച്ചയായി സംസാരിക്കുകയാണെന്നുമാണ് അടുത്ത വൃത്തം വെളിപ്പെടുത്തിയത്. അതേസമയം, ഇരുവരും ഇതുവരെ ഡിവോഴ്‌സ് ഫയല്‍ ചെയ്തിട്ടില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ വഴക്ക് മാത്രമാണിതെന്നുമാണ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ അറിയിച്ചിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി ഇരുവരോടും സംസാരിക്കുകയാണെന്നും കസ്തൂരി രാജ പറഞ്ഞു.പതിനെട്ട് വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്ന പേരില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഹൈദരാബാദിലാണ് ഇരുവരുമിപ്പോള്‍. ഒരു പൊതു പ്രഖ്യാപനത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും, ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (3 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (3 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (4 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (4 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (4 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (4 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (4 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (6 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (6 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (6 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (6 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (6 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (6 hours ago)

Malayali Vartha Recommends