Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെ കാരണം, ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ? പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് കാരണം, ആരാധകർ കേൾക്കാൻ ആ​ഗ്രഹിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി നടൻ വിജയ്...!

11 APRIL 2022 05:24 PM IST
മലയാളി വാര്‍ത്ത

തമിഴ് നടന്‍ വിജയുടെ അഭിമുഖം ഞായറാഴ്ച തമിഴിലെ ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സൺ അവതാരകനായെത്തിയ പരിപാടി 45 മിനിറ്റ് നീണ്ടുനിന്നു. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയറ്ററിലെത്തുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ബീസ്റ്റില്‍ അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.അഭിമുഖത്തിൽ ആരാധകർ കേൾക്കാൻ ആ​ഗ്രഹിച്ച ചോദ്യങ്ങൾക്കാണ് ഈ അവസരത്തിൽ നടൻ വിജയ് മറുപടി നൽകിയത്.

പത്ത് വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെ കാരണവും വിജയ് അഭിമുഖത്തില്‍ വ്യക്തമാക്കി. 'ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ട് 10 വര്‍ഷമായി. അഭിമുഖം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചത് അല്‍പം പരുഷമായതായി തോന്നി.അതോടെ അല്‍പം ശ്രദ്ധിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ലൊക്കേഷനുകളില്‍ ഷൂട്ടിനിടയിലും എനിക്ക് ദേഷ്യം വരാറുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും വിജയ് പറഞ്ഞു.

 

2021ലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിന് പോളിങ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമാണ് വിജയ് പറഞ്ഞത്.

വോട്ടുചെയ്യാന്‍ സൈക്കിളില്‍ പോകുന്ന വിഡിയോ താരം ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധിക്കുകയാണെന്ന തരത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ എന്നായിരുന്നു അടുത്ത ചോദ്യം. 'ഞാന്‍ തലൈവന്‍ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ലെന്നാണ് വിജയ് ഈ ചോദ്യത്തിന് നല്‍കിയ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (19 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (30 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

Malayali Vartha Recommends