Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അജിത്തിന്റെ 'വലിമൈ'യെ കടത്തിവെട്ടി ബീസ്റ്റ്! ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക്.. തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായി റിപ്പോർട്ടുകൾ; ഇന്ത്യയൊട്ടാകെ 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്ന് സൂചനകൾ

14 APRIL 2022 03:02 PM IST
മലയാളി വാര്‍ത്ത

ആരാധകരെ ആവേശമാക്കിയിരിക്കുകയാണ് 'ബീസ്റ്റ്' . റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. കലാനിധി മാരനാണ് ബീസ്റ്റിന്റെ നിർമ്മാതാവ്. ചലച്ചിത്ര നിർമ്മാതാവ് സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, തുടങ്ങിയവരും ബീസ്റ്റിൽ അഭിനയിച്ചിട്ടുണ്ട്.

സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. എന്നാൽ ബോക്സോഫീസിൽ അജിത്തിന്റെ 'വലിമൈ' യെ കടത്തിവെട്ടിയിരിക്കുകയാണ് വിജയ് യുടെ ബീസ്റ്റ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലും, ദക്ഷിണേന്ത്യയുടെ വിവിധ ഭാ​ഗങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പായ 'റോ'യും പ്രദർശിപ്പിക്കുന്നുണ്ട്. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് 'ബീസ്റ്റ്' തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 'കെജിഎഫ്: ചാപ്റ്റർ 2' റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്‌സ് ഓഫീസ് റണ്ണിൽ വിളളലുണ്ടായേക്കാമെന്നും കണക്കകൂട്ടലുകളുണ്ട്. ബീസ്റ്റ് 'വിലമൈ' റെക്കോർഡുകൾ തകർക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വലിമൈ ആദ്യദിനത്തിൽ 30 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും 25 കോടി രൂപയും മറ്റു സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് കോടിയുമാണ് സിനിമ സ്വന്തമാക്കിയിരുന്നത്. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്റ്റർ എൻ സിനിമകളുടെ റെക്കോർഡും വലിമൈ തകർത്തിരുന്നു. ഇതാണ് ബീസ്റ്റിന്റെ വരവിലൂടെ തകരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends